കാലുകൾ ആറ് ഉണ്ടെന്നാലും
പാറിനടക്കാൻ ചിറകുണ്ട്
ചീഞ്ഞളിഞ്ഞൊരു ചണ്ടികളിൽ
പാഞ്ഞു നടക്കും മുട്ടയിടും
പെരുകും പെട്ടെന്ന് ഈച്ചപോൽ
നിറയും പരിസരമെങ്ങും
അങ്ങിങ്ങോടും കാലിന്മേൽ
തങ്ങിയ രോഗാണുക്കളുമായ്
ചോറിൽ കറിയിലടുക്കളയിൽ
കേറി വിളമ്പും മാലിന്യം
പരിസരമെങ്ങും ശുചിയായാൽ
പകരുകയില്ല രോഗങ്ങൾ.