ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ ഓൺലൈൻ പഠന സാധ്യതകളും പ്രശ്നങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
ഓൺലൈൻ പഠന സാധ്യതകളും പ്രശ്നങ്ങളും      

നമ്മൾ ഏവരും ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് മാനസികമായി സംഘർഷങ്ങൾ ഉണ്ടാക്കുന്ന ഒരു ഭയാനകമായ സന്ദർഭത്തിലൂടെയാണ്. Covid 19 അതായത് കൊറോണ വൈറസ് എന്ന മഹാമാരി സംഹാരതാണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ നമ്മൾ എല്ലാവരും അവരവരുടെ വീടുകളിൽ ആണ്. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു. വളരെ പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് പഠനം അഥവാ വിദ്യാഭ്യാസ മേഖല. പരീക്ഷകൾ മുടങ്ങിയ സാഹചര്യത്തിൽ. ഒരു തയ്യാറെടുപ്പിന് ആയി പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോൾ ഓൺലൈൻ പഠനം ആരംഭിച്ചിരിക്കുകയാണ്. ഓൺലൈൻ പഠനം ഇതിനു മുൻപ് അറിയപ്പെട്ടിരുന്നത് വിദൂരപഠനം എന്നായിരുന്നു ഇതിന്റെ പിറവി 150 വർഷം മുന്നേ നടന്നതാണ്. കത്തുകളിലൂടെ അറിവ് പകർന്നു നൽകുകയായിരുന്നു പതിവ്. എന്നാൽ 1954-ൽ BF സ്കിന്നർ എന്ന ഹാർവാഡിലെ പ്രൊഫസർ തന്റെ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത് അദ്ദേഹം നിർമ്മിച്ച പഠന യന്ത്രം അതായത് teaching machine എന്ന യന്ത്രത്തിലൂടെയായിരുന്നു. എന്നാൽ കംപ്യൂട്ടർ അധിഷ്ഠിത പരിശീലനപരിപാടി ലോകം പരിചയപ്പെട്ടത് 1960-കളിലാണ്.

ലോകത്തിലെ ഏത് വിഷയം എടുത്താലും അതിന് നല്ലതും മോശവുമായ രണ്ടു വർഷങ്ങൾ ഉണ്ടാകും എന്നത് നമുക്ക് സംശയമില്ലാത്ത കാര്യമാണ്, അതുപോലെതന്നെ ഈ ഓൺലൈൻ പഠനത്തിനും രണ്ടു വശങ്ങളുണ്ട്. മനുഷ്യരുടെ മന ശാസ്ത്രം പറയുന്നത് "രണ്ടുപേർ സംസാരിക്കുന്നത്  പരസ്പരം കണ്ണുകൾ നോക്കിയാണെങ്കിൽ അവർ സംസാരിക്കുന്ന കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു വയ്ക്കാൻ സഹായിക്കുമെന്നതാണ്,  ഇതിലൂടെ ഒരാൾക്ക് മറ്റൊരാളുടെ കാഴ്ചപ്പാടുകൾ വ്യക്തമായി മനസ്സിലാവുന്നു. ഇതിനു പ്രായഭേദമില്ല ലിംഗവ്യത്യാസമില്ല."അതുപോലെതന്നെ ക്ലാസുകളിൽ നിന്ന് അറിവ് നേടുന്നതിൽനിന്നും വ്യത്യസ്തമായിരിക്കും വിദൂരപഠനം അഥവാ ഓൺലൈൻ ക്ലാസ്സ്. കൂട്ടുകാർ തമ്മിൽ അടുത്ത് ഇരുന്ന് അറിവ് നേടുമ്പോൾ അവരിൽ അത് ജിജ്ഞാസയും ധൈര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കും അവരെ കൂടുതൽ അറിവ്നേടാനായി പ്രോത്സാഹിപ്പിക്കും ഇത് അടുത്തിരിക്കുന്ന വരിലും ബാധിക്കും. അവർ കൂടുതൽ ചോദ്യങ്ങൾ ചോദിക്കും സംശയങ്ങൾ ദൂരീകരിക്കാൻ ഇത് സഹായിക്കും. ഓൺലൈൻ ക്ലാസ്സ് ആകുമ്പോൾ ഇവയൊന്നും നടക്കില്ല. ക്ലാസിൽ നിന്നും കിട്ടുന്ന ഒരു ആശ്വാസം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിലൂടെ കിട്ടുന്നില്ല.

ഓൺലൈൻ ക്ലാസുകൾ പലതരത്തിലുണ്ട് വീഡിയോ കോൾ വഴി ഉള്ള പഠനം അതുപോലെതന്നെ വാട്സാപ്പിലൂടെ യും മെസ്സേജുകൾ ഇലൂടെയും ഉള്ള പഠനംവാട്സാപ്പിലൂടെ യും മെസ്സേജുകൾ ഇലൂടെയും പഠനം. മുഖത്തോട് മുഖം നോക്കി ഇരിക്കുമ്പോൾ നേരത്തെ പറഞ്ഞതുപോലെ കണ്ണുകൾതമ്മിലുള്ളബന്ധംപഠനത്തിൽപ്രതിഫലിക്കും.അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം അത് വർദ്ധിപ്പിക്കും. പക്ഷേ വാട്സാപ്പ് മെസഞ്ചർ തുടങ്ങിയവ ഇതിനെതിരായി ആണ് നിൽക്കുന്നത്.ക്ലാസ്സിൽ നിന്ന് പഠിപ്പിക്കുമ്പോൾ അധ്യാപകർക്ക് ഉള്ള വഴക്കം ഓൺലൈൻ ക്ലാസ്സുകളിൽ താത്കാലികമായി നഷ്ടപ്പെട്ടുപോകുന്നു ഇത് കുട്ടികളിൽ പഠനത്തോടുള്ള ഇഷ്ടം ജിജ്ഞാസ ഇവ കുറയ്ക്കുകയും സംശയങ്ങൾ കൂടാൻ ഇട വരുത്തുകയും ചെയ്യുന്നു. അതുപോലെ ക്ലാസുകളിൽ നിന്ന് ഉള്ള പഠനം പരിമിതികൾ ഇല്ലാത്തതാണ് എന്നാൽ ഇന്റർനെറ്റ് എന്നസംവിധാനത്തിലൂടെ സാങ്കേതികപരമായി കുറേ പരിമിതികൾ നമ്മളുടെ കഴിവ് പുറത്തെടുക്കാൻ തടസ്സം നിൽക്കുന്നു. കുട്ടികൾക്ക് അധ്യാപകർ പറഞ്ഞു കൊടുക്കുന്ന പാഠങ്ങൾ മനസ്സിൽ ഉറപ്പിക്കുന്നത് മന്ദഗതിയിലാകുന്നു.

ഓൺലൈനായി പരിശീലന പരീക്ഷകളും ഇതിനോടകം തുടങ്ങുന്നു വാട്സ്ആപ്പ് ഫേസ്ബുക്കിൽ തുടങ്ങുന്ന പഠന ഗ്രൂപ്പുകളിൽ പരീക്ഷകൾ നടത്തുമ്പോൾ കുട്ടികളിൽ വഞ്ചന ഉടലെടുക്കുന്നു. കേരളത്തിലെ ഭൂരിഭാഗം വിദ്യാർത്ഥകളുടെയും മാതാപിതാക്കളുടെ കയ്യിൽ മൊബൈലും അതിൽ ഇന്റർനെറ്റ് ഉണ്ട്. കയ്യിൽ മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ന്യൂനപക്ഷം മാതാപിതാക്കളുടെ കുട്ടികൾ ഇങ്ങനെ തുടങ്ങുന്ന ഓൺലൈൻ പരിശീലന പരിപാടികളിൽ അംഗത്വം നേടാൻ കഴിയാതെ പോകുന്നു എന്നത് ഇതിന് ഒരു വീഴ്ചയാണ്.  ഓൺ‌ലൈൻ കോഴ്‌സുകൾക്ക് കാമ്പസ് ക്ലാസുകളേക്കാൾ കൂടുതൽ സമയം ആവശ്യമാണ്.നീട്ടിവെക്കുന്നത് ഓൺലൈൻ കോഴ്സുകൾ എളുപ്പമാക്കുന്നു.  ഓൺലൈൻ കോഴ്സുകൾക്ക് നല്ല സമയ-മാനേജ്മെന്റ് കഴിവുകൾ ആവശ്യമാണ്. ഓൺലൈൻ കോഴ്സുകൾ ഒറ്റപ്പെടലിന്റെ ഒരു ബോധം സൃഷ്ടിച്ചേക്കാം.കൂടുതൽ സ്വതന്ത്രമായിരിക്കാൻ ഓൺലൈൻ കോഴ്സുകൾ നിങ്ങളെ അനുവദിക്കുന്നു.

ഇങ്ങനെയൊക്കെ വശങ്ങൾ ഉണ്ടെങ്കിലും, ഒരു രൂപ യാത്ര ചിലവില്ലാതെ വീട്ടിലിരുന്ന് തന്നെ വേറൊരു സ്ഥലത്ത് ഇരിക്കുന്ന ആളുമായി സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നു എന്നത് ഈ സാങ്കേതിക വിദ്യയുടെ വലിയൊരു നല്ല ലാഭമാണ്. ഈ വിദ്യയിലൂടെ നമുക്ക് വേറൊരു രാജ്യത്തിലെ, സംസ്ഥാനത്തിൽ ഇരിക്കുന്ന ആളുമായി അറിവ് പങ്കിടാനും സംശയങ്ങൾ ദൂരീകരിക്കാനും സാധിക്കുന്നു.കൊറോണ എന്ന മഹാമാരി വന്നശേഷം ലോക്ക് ഡൗണായി എല്ലാവരും വീട്ടിൽ ഇരിക്കുന്ന ഈ സമയത്ത് പഠിച്ച കാര്യങ്ങൾ ഒന്നുകൂടി ഓർത്തെടുക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ഇതിനോടകം തുടങ്ങുന്ന പല ഓൺലൈൻ കോഴ്സുകളും ട്യൂഷനുകളും ഓൺലൈൻ പഠനത്തിനു വലിയ പിന്തുണ നൽകുന്നു. 

സൗകര്യപ്രദമായ ഷെഡ്യൂളും പരിസ്ഥിതിയും. ഉന്മേഷത്തോടെ ഉള്ള പഠനത്തിന് കാരണമാകുന്നു.കുറഞ്ഞ ചെലവും കടങ്ങളും സാമ്പത്തികമായി പിന്നോക്കം ഉള്ളവരെയും ഉൾപ്പെടുത്തി ഉള്ള സമത്വ വിദ്യാഭ്യാസത്തിന് കാരണമാകുംസ്വയം ഉത്തരവാദിത്തവും അച്ചടക്കവും ലഭ്യമാക്കാൻ സാധിക്കുന്നു.ഉത്തരവാദിത്വത്തോടെയുള്ള പഠനത്തിന് വഴിയൊരുക്കുന്നുകോഴ്‌സ് വിഷയങ്ങളുടെ കൂടുതൽ തിരഞ്ഞെടുപ്പിന് സഹായിക്കുന്നു.

ഓൺലൈൻ പഠനം തീർച്ചയായും വിദ്യാർത്ഥികൾക്ക് കൂടുതൽ ഫലപ്രദമായ ഓപ്ഷനാണ്, പക്ഷേ ഇത് പരിസ്ഥിതിക്കും നല്ലതാണ്. വ്യക്തിഗത കോഴ്‌സുകളിൽ പരമ്പരാഗതമായതിനേക്കാൾ ഓൺലൈൻ കോഴ്‌സുകൾ ശരാശരി 90% കുറവ്ഊ ർജ്ജവും 85 ശതമാനം കുറവ് CO2 ഉദ്‌വമനം ചെയ്യുന്നു എന്ന് ബ്രിട്ടനിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി കണ്ടെത്തി.ഓൺലൈൻ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് മറ്റ് ദിവസങ്ങൾക്ക് പകരം അവരുടെ ബാക്കി ദിവസങ്ങളിൽ പഠന സമയം ആസൂത്രണം ചെയ്യാനുള്ള അവസരം നൽകുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് പഠിക്കാനും പ്രവർത്തിക്കാനും കഴിയും. ഈ ആനുകൂല്യങ്ങളെല്ലാം വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസവുമായി ജോലിയും കുടുംബ പ്രതിബദ്ധതയും സന്തുലിതമാക്കാൻ സഹായിക്കുന്നു.എല്ലാ തരത്തിലെയും പ്രായത്തിലെയും വിദ്യാർത്ഥികൾ ഇടപഴകുന്നതിനും വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിനുമുള്ള രീതി ഓൺലൈൻ പഠനം മാറ്റുന്നു. അതിന്റെ പ്രഭാവം മാറ്റം വരുത്തുന്ന വിദ്യാർത്ഥിയേയും സ്ഥാപനത്തേയും ആശ്രയിച്ചിരിക്കുന്നു.നന്നായി വികസിപ്പിച്ചെടുത്ത ഒരു പരമ്പരാഗത കോഴ്‌സ് പോലെ നന്നായി വികസിപ്പിച്ച ഓൺലൈൻ കോഴ്‌സിന് വിദ്യാർത്ഥികൾക്ക് പുതിയ പഠന ലോകങ്ങൾ തുറക്കാൻ കഴിയും.ലോകത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ ശക്തിയെ ബോധവത്കരിക്കുന്നതിനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാർഗങ്ങളിലൊന്നായി ഓൺലൈൻ പഠനം അതിവേഗം മാറുകയാണ് വരും തലമുറക്ക് വീട്ടിലിരുന്നു തന്നെ പഠിക്കാൻ അവസരം ലഭിക്കുന്നു ഇതിലൂടെ പരമ്പരാഗതമായ പഠന രീതി നശിക്കുന്നു. ഗുരുകുല വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം ആയി, ഇപ്പോൾ ആധുനിക വിദ്യാഭ്യാസം ആയിക്കഴിഞ്ഞു, നാളെ അത് നമുക്ക് വീട്ടിൽ തന്നെ ഇരുന്നു പഠിക്കേണ്ടതായി വരും. ഇതാണ് സത്യം. ഭാവിയിൽ ഇതെല്ലാം ചരിത്രം എന്ന പുസ്തകത്തിന്റെ അവശേഷിക്കുന്ന ഭാഗത്തിൽ സ്വർണ ലിപികളിൽ എഴുതി ചേർക്കും എന്ന പ്രതീക്ഷയോടെ നിർത്തുന്നു.

കാർത്തിക് എം ജെ
10C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം