ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/മനുഷ്യനൊരു ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനൊരു ഓർമ്മപ്പെടുത്തൽ


നമ്മുടെ ഭൂമി എന്ത് സുന്ദരമാണ്. മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും സുഖമായി കഴിയുന്നതിനായി ദൈവം ആ പ്രകൃതിയെ വളരെ സുന്ദര- മായിതന്നെ സൃഷ്ടിച്ചു.കുറേ കാലം ലോകത്തിലെ എല്ലാ ചരാചരങ്ങളും പരസ്പരം കരുതലേടെയും സ്നേഹത്തോടെയുംസഹവർത്തിത്വ ത്തോടെയും തന്നെ കഴിഞ്ഞു.എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തനായി മനുഷ്യൻ തന്റെ സ്വാർത്ഥതാത്പര്യങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്തുതുടങ്ങി. ആദ്യമൊക്കെ ചെറിയതോതിൽ മാത്രമായിരുന്നെങ്കിലും ക്രമേണ ആ അളവ് വർധിച്ചുവന്നു. എന്നാൽ ഭൂമി നമ്മുടെ അമ്മയാണ്. മക്കളുടെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കും എന്നാൽ അത് അതിരുകടന്നാൽ ഒരു ശാസനം ആവശ്യമല്ലേ? ഭൂമിയുടെ ഓർമ്മപ്പെടുത്തൽ മാത്രമാണ് ഇന്ന് ലോകത്തു പടർന്നു പിടിച്ച ഈ വൈറസ്സ് വ്യാധി, “കൊറോണ". മനുഷ്യൻ, മറ്റ് ജീവജാലങ്ങളേയും ഹനിച്ചുകൊണ്ട് തന്റെ ആധിപത്യം ഭൂമിയിൽ സ്ഥാപിച്ചപ്പോൾ മറന്നുപോയ ഒരു സംഗതിയുണ്ട്. താനാണ് വലിയവൻ എന്ന് അഹങ്കരിക്കുമ്പോഴും അവൻ മറന്നുപോകുന്നു, ദൈവം എല്ലാവരേയും സൃഷ്ടിച്ചിരിക്കുന്നത് അവരവരുടേതായ ശക്തികൾ കൊടുത്തുകൊണ്ടു തന്നെ, ആരെയും നിസ്സാരനെന്ന് കരുതരുത്. മനുഷ്യനു കാണുവാൻ പോലുമാകാത്ത ഒരു ചെറിയ കീടമാണ് ഇന്ന് അവന് വിപ- ത്തായി ഭവിച്ചിരിക്കുന്നത്. ദൈവം സൃഷ്ടിച്ച എല്ലാ ജീവജാലങ്ങൾക്കും കർത്തവ്യം ഒന്നുമാത്രം. അവരവരുടേതായ ശക്തികൾ ഭൂമിക്ക് ഉപയോഗപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ട് അതിന്റെ സംതുലിതാവസ്ഥ നിലനിർ ത്തുക. അങ്ങനെ ദൈവം ഓരോരുത്തർക്കും ശക്തികൾ പ്രദാനം ചെയ്തപ്പോൾ മനുഷ്യന് മാത്രം ലഭിച്ച ഒരു വരമാണ് വിവേകബുദ്ധി. ചിന്തിക്കാൻ പഠിച്ചു എന്നാൽ അവന്റെ ആയിരക്കണക്കിന് ന്യൂറോൺ കലകളിൽ എപ്പോഴാണ് സംഹാരത്തിന്റെ വിത്തുകൾ ഉടലെടുക്കുന്നത്! എന്നാൽ ആ സംഹാരത്തിന്റെ വിത്തുകൾ ക്രമേണ മുളച്ചുവരുന്നത് ഇന്നു വിശ്വസിക്കാനാവാത്ത സത്യം തന്നെ. മനുഷ്യൻ തന്റെ ബുദ്ധി ശക്തിയെ ചുഷണം ചെയ്തുകൊണ്ട് ലോകത്തെ തന്നെ നശിപ്പിക്കു വാൻ കഴിയുന്ന മാരകായുധങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. എന്നാൽ ഒന്നോ ർക്കുക മനുഷ്യാ " നീ ചെയ്യുന്ന കർമ്മത്തിന്റെ ഫലം നീ തന്നെ അനുഭവി ക്കണം. ഭൂമിയൊന്ന് ചെറുതായി കുലുങ്ങിയാൽ തീരാവുന്നതേയുള്ളു നിന്റെ ഈ അഹങ്കാരം ". മനുഷ്യൻ തന്റെ കർമ്മഫലം അനുഭവിക്കുകയാണ്. ഇന്ന് അവന്റെ വിരൽത്തുമ്പിന്റെ അത്രപോലുമില്ലാത്ത ഒരു വൈറസ്സ് വിചാരിച്ചപ്പോൾ ചത്തൊടുങ്ങിയത് ആയിരങ്ങളാണ്. മരണ സംഖ്യ ഇന്നും വർധിച്ചുവരുന്നു. ഇപ്പോൾ മനുഷ്യാ എവിടെ നിന്റെ അഹങ്കാരം, എവിടെ നിന്റെ ശാസ്ത്രം? ഇനിയെങ്കിലുമോർക്കുക ഇത് ഭൂമിയാണ്. മനുഷ്യന്റെ ഭാവനയ്ക്കൊക്കെ അതീതമായി വ്യാപിച്ചു കിടക്കുന്ന മഹാപ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ ഗ്രഹം. അതിന്റെ സൗന്ദര്യത്തെ കാത്തു സൂക്ഷിക്കേണ്ടത് നമ്മളാണ് .മനുഷ്യന്റെ അനുഗ്രഹത്തെ ഭൂമിയുടെ നല്ലതിനായ് ഇനിയെങ്കിലും വിനിയോഗിക്കുക. വികസനത്തിന്റെ പടവു കൾ ചവിട്ടിക്കയറുമ്പോഴും കരുതണം ലോകർ ഭൂമിയെ. പണ്ടാരാണ്ടോ പറഞ്ഞതുപോലെ ഉപദേശിക്കാനും പ്രവർത്തിക്കാനും ആർക്കും കഴിയും! പ്രവർത്തിക്കേണ്ടത് നമ്മളാണ്. മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾ അവന്റേ യും ഭൂമിയുടേയും മറ്റ് ജീവജാലങ്ങളുടേയും നന്മയ്ക്കുവേണ്ടിയായിരിക്കണം. ഓർക്കുന്നുണ്ടോ അന്ന് അമേരിക്കക്കാർ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ചത്. ആ മാരകായുധങ്ങൾ ഓർക്കുന്നില്ലേ? ഇവയൊക്കെ ഭൂമിക്കു സമ്മാനിച്ചത് കടുത്ത ദുരിതം മാത്രം. അതിലും പഠിക്കാത്ത മനുഷ്യർ വീണ്ടും ആയുധങ്ങൾ നിർമ്മിച്ചു കൊണ്ടേയിരുന്നു. എന്നാൽ ഇന്ന് ആയുധം വൈറസ്സുകളാണ്. ലോകത്തെ നശിപ്പിക്കാൻ നാം ആയുധമാക്കുന്ന ഈ വൈറസ്സ് തന്നെയാണ് മാനവരാശിക്കു ഭീഷണിയാകുന്നതും. മരിക്കു മ്പോഴും മനുഷ്യൻ മോഹത്തെ മറക്കുന്നില്ല. എന്നാൽ ഇന്ന് മനുഷ്യന്റെ ഈ മോഹം പ്രതീക്ഷയാണ്. ഈ പ്രതീക്ഷയെ മുറുക്കിപിടിച്ചുകൊണ്ടു- തന്നെ പറയട്ടെ, മനുഷ്യൻ ഈ വ്യാധിയെ അതിജീവിച്ചാൽ ഓർക്കുക ഇത്രമാത്രമേയുള്ളു നമ്മുടെയൊക്കെ ജീവിതം. ഈ ചുരുങ്ങിയ ജീവിതം മനോഹരമാക്കേണ്ടത് നാം തന്നെയാണ്. ഞാനെന്ന ഒരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നതിന് ഒരു തെളിവെങ്കിലും ബാക്കിവച്ചാലേ മനുഷ്യൻ മനുഷ്യനാകൂ. ആ തെളിവ് എങ്ങനെ സൃഷ്ടിക്കാം എന്നു ചോദിച്ചാൽ ഒരേയൊരുത്തരം മാത്രം. മനുഷ്യൻ മൃഗത്തിൽ നിന്ന് മനുഷ്യനായി മാറുക. തന്റെ മൃഗീയമായ പ്രവർത്തനങ്ങളെ ഉപേക്ഷിക്കുക. ഭൂമിയെ സേവിക്കുക. ഭൂമിക്കും മറ്റ് സഹജീവികൾക്കും വേണ്ടി പ്രവർത്തി ക്കുക. മരണ ശേഷം ഒരാളെങ്കിലും നിങ്ങളെ ഓർക്കും. മലിനമായ അല്ലെ ങ്കിൽ നമ്മൾ മലിനമാക്കിയ പ്രകൃതിയെ രക്ഷിക്കാം. സമുദ്രത്തിന് ശാന്തിയിൽ നിന്ന് രൗദ്രത്തിലേക്ക് മാറാൻ നിമിഷങ്ങൾ മതി. നാം കേര ളീയർ ദർശിച്ചതാണ് നദികളുടെ കോപത്തെ. ഈ പ്രകൃതി ഒന്ന് ചെറുതായി കോപിച്ചാൽ തീരാവുന്നതേയുള്ളു നമ്മുടെ ഈ മാനവരാശി. ഈ വസ്തുത മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ഇനി നാം ലോകർ ജീവിക്കേണ്ടത്. ഒരു മരം മുറിക്കുമ്പോൾ പത്ത് മരം വെയ്ക്കണം എന്നുള്ളത് പരിസ്ഥിതി ദിനത്തിലെ പോസ്റ്ററിൽ മാത്രം ഒതുങ്ങികൂടേണ്ട തല്ല. നാം പ്രവർത്തിക്കേണ്ടുന്നവയാണ്. വരൂ നമുക്കൊരുമിച്ച് പൃഥ്വിമാതാവിനെ രക്ഷിക്കാം.

അഞ്ജിമ.എ
X ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം