ഭാഗ്യം

ഒരിക്കൽ ഒരു ഗ്രാമത്തിൽ രാമു എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. വിദ്യാസമ്പന്നനും സൽസ്വഭാവിയും എല്ലാവരോടും നല്ല സഹകരണവുമുള്ള ആളായിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹത്തിനു സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ലായിരുന്നു. ഇത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചു.ഏറെ സ്ഥലങ്ങളിൽ അദ്ദേഹം തൊഴിലന്വേഷിച്ചലഞ്ഞു. പക്ഷേ ഫലമുണ്ടായില്ല. ഒടുവിൽ തൊഴിലന്വേഷിച്ചു നാടുവിടാൻ തീരുമാനിച്ചു.

പുലർച്ചെ ആരുമറിയാതെ വീടുവിട്ടിറങ്ങി.വഴിയരികിൽ ഒരു ഉപ്പനെ (ചെമ്പോത്ത്) കണ്ടു.

മുത്തശ്ശി പറയാറുള്ളത് അവനോർത്തു, " ഏതൊരു കാര്യത്തിന് ഇറങ്ങിതിരിക്കുമ്പോഴും വഴിയിൽ ഉപ്പനെ കണ്ടാൽ അക്കാര്യം സാധിച്ചിരിക്കും,തീർച്ച"..

"എനിക്കുറപ്പായും ജോലി കിട്ടും" അങ്ങനെ ചിന്തിച്ചു കൊണ്ടവൻ യാത്ര തുടർന്നു.

യാത്രയ്ക്കൊടുവിൽ നഗരത്തിലെ ഒരു കമ്പനിയിൽ അവനു ജോലി ലഭിച്ചു.അവനു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായി.

പക്ഷേ കുറേ നാൾ കഴിഞ്ഞപ്പോൾ അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി. പണത്തോടുള്ള അത്യാർത്തിയും അതു പെട്ടന്നു നേടാനുള്ള മാർഗ്ഗത്തെപ്പറ്റിയുമായി ചിന്ത..ആരോടും ദയയില്ലാതെ പെരുമാറിത്തുടങ്ങി..

പതിവു പ്രഭാത സാവാരിക്കിടെ അവിചാരിതമായി തന്റെ പഴയ നാട്ടുകാരനെ കണ്ടുമുട്ടി.

ജോലിയൊക്കെ നന്നായി പോകുന്നില്ലേ?,അദ്ദേഹം ആരാഞ്ഞു. "പ്രയാസാമണ്.ജോലിയ്ക്കൊത്ത ശമ്പളവുമില്ല”,രാമു പറഞ്ഞു.

ഇതിനേക്കാൾ നല്ലൊരു ജോലി ഞാൻ നിനക്കു ശരിയാക്കിത്തരാം..ഇപ്പോൾ കിട്ടുന്നതിനേക്കാൾഉയർന്ന ശമ്പളവും,എന്തു പറയുന്നു".അദ്ദേഹം പറഞ്ഞു.

രാമു സമ്മതിച്ചു. അടുത്ത ദിവസം തന്നെ രാമു ജോലി രാജി വച്ചു കൂട്ടുകാരന്റെ അടുത്തെത്തി..പക്ഷേ അവിടെയാരുമുണ്ടായിരുന്നില്ല..

വീണ്ടും ജോലിയന്വേഷിച്ചു അലഞ്ഞു..ഒന്നും ശരിയായില്ല..

പട്ടിണി ...ആഹാരത്തിനു പോലും വകയില്ല..വെള്ളം മാത്രം കുടിച്ചെത്ര നാൾ..

തന്റെ പണത്തോടുള്ള അത്യാഗ്രഹത്തിന്റെ ഫലം..അവനോർത്തു പശ്ചാത്തപിച്ചു..

അൽഫിത എം
6 E ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ