ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ ആശ്വാസനൗക-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ആശ്വാസനൗക

 ലോകം വിറയ്ക്കുന്നു മഹാമാരി-
 യാം രോഗം പരന്നിടുന്നു
 വിരസത വിരുന്നെത്തും റോഡുകളും
 വിജനത പകുത്ത നഗരങ്ങളും
തളരുമാ ഹൃത്തുമായി മർത്യർ
 നാലുചുമരുകൾക്കുള്ളിലകപ്പെടുന്നു.
പതറും മനസ്സുമായാശുപത്രി -
ക്കിടക്കയിൽ ജീവിതം മല്ലിടുന്നു.
 അന്ധകാരത്തെ ചുമലിൽ പേറി
 വന്നെത്തിടുന്നു,വിരുന്നുകാരൻ
 അവന്റെയട്ടഹാസങ്ങൾക്കു കാതുകൂർപ്പിച്ചുവോ
 കൊറോണയെന്നാ മഹാവ്യാധി
മരണ വിത്തു വിതറുമ്പോൾ
മെഴുകായി മാറുന്ന മനുഷൻമാർ
 ഓരോ നിമിഷവും നീങ്ങിടുമ്പോൾ
 ഉരുകി വററീടുന്ന ജീവിതങ്ങൾ
തീരാതെതീരുന്ന വിങ്ങലുകൾ
 മനസ്സിൽ തറയ്ക്കുന്ന യാതനകൾ
 അതിലലിഞ്ഞു തീർന്നീടുന്ന ജീവിതങ്ങൾ
 നാലുചുമരുകൾക്കുള്ളിൽ, ബന്ധിച്ച കവാ-
ടത്തിനരുകിൽ കഴിഞ്ഞുകൂടുന്നു നാം.
 എങ്ങും ചിതറിപ്പായും, മുഖംമൂടികള-
ണിഞ്ഞു യാത്ര ചെയ്തിടുമാ മാനവർക്ക്
തണൽവിത്തു വിതറുന്ന പോലീസുകാർ
സ്വജീവിതം മറ്റുള്ളവർക്കായി
നീക്കി പ്രവർത്തിച്ച ജീവനക്കാർ
 ഇനിയെങ്കിലും നാമൊന്നറിഞ്ഞീടുക
 ജീവൻറെ വിലയെതത്രമാത്രം
ആരോഗ്യമാം വിത്തു വിതറുക നാം
 ശുചിത്വമാം ജലംമൊഴിച്ചീടുക നാം
 നമുക്കാശ്വാസ നൗകയിലേറി നീങ്ങാം
നമുക്കാശ്വാസ നൗകയിൽ പേറി നീങ്ങാം
 

സുഹാന ഫാത്തിമ.എസ്
9A ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - കവിത