സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കുളിനു വേണ്ട അരയേക്കർ സ്ഥലം നല്കിയത് കോയിപ്പുറം പൊന്നമ്മ ഇട്ടിയമ്മയാണ്.ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തിയെട്ടിൽ സ്കുൾ സർക്കാർ ഏറ്റെടുത്തു .ആയിരത്തി തൊള്ളായിരത്തി അൻപതിൽ ഹൈസ്കുൾ ആയി മാറി.ആയിരത്തി തൊള്ളായിരത്തി അമ്പത്തി മു‌ന്നിലാണ് എസ് .എസ്.എൽ.സി യുടെ ആദ്യത്തെ പരീക്ഷ നടന്നത് .ഈ സ്കുളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ പല വ്യക്തികളും രാഷ്ട്രീയ ,സാംസ്ക്കാരിക ,ഔദ്യോഗിക മേഖലകളിൽ ഉയർന്ന പദവികളിൽ എത്തിച്ചേർന്നിട്ടുണ്ട് .കുട്ടികളുടെ ബാഹുല്യം കാരണം ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലിൽ ആൺ-പെൺ സ്കുളുകളായി വിഭജിച്ചു .ആയിരത്തി തൊള്ളായിരത്തി എൺപത്തിയാര് ഫെബ്രുവരി ഇരുപത്തിയൊന്ന് മുതൽ ഇരുപത്തിമു‌ന്നു വരെയുള്ള തീയതികളിൽ ഈ രണ്ടു സ്കൂളുകളും കൂടി ചേർന്നു സുവർണ്ണ ജുബിലി ആഘോഷം നടത്തി .ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലിൽ ആരംഭിച്ച ഗവ .ബോയ്സ്‌ ഹൈസ്കുൾ ആയിരത്തി തൊള്ളായിരത്തി തൊന്നൂട്ടിയെട്ടിൽ ഗവ.ബോയ്സ്‌ ഹയർ സെക്കന്ററി സ്കുൾ ആയി ഉയർത്തി.