ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/Primary

Schoolwiki സംരംഭത്തിൽ നിന്ന്

'ഐ.റ്റി ക്ലബ്ബ്'

തലക്കെട്ടാകാനുള്ള എഴുത്ത്

ഐ.റ്റി ക്ലബ്ബിന്റെ പ്രവർത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവർത്തന ഫലമായി പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാൻ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളിൽ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായി 5-ാം വർഷം മലയാളം ടൈപ്പിങിൽ ആദിത്യൻ ബി സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ടൈപിങിൽ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡൽ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഐ.റ്റി ക്ലബ്ബിന് വർഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ‌ മോഡൽ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു.

സോഷ്യൽ ക്ലബ്ബ്

ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകൾ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യൽ സയൻസിൽ സ്കൂൾ തലമത്സരങ്ങൾ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പാർലമെന്ററി ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് പാർലമെന്ററി ക്വിസ് 27/7/2019 ഒരു മണിക്ക് സംഘടിപ്പിക്കുകയും വിജയികൾക്ക് സ്കൂൾ പാർലമെന്ററി ക്ലബ്ബുകളുടെ സംസ്ഥാന ഉദ്ഘാടനത്തിൽ അവാർഡുകൾ നൽകി ആഗസ്റ്റ് 9-ാം തീയതി എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ പ്രത്യേകതയും ക്വിറ്റ് ഇന്ത്യദിനവും വിശദമായി വിശകലനം ചെയ്യപ്പെടുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.


== ഗണിതശാസ്ത്ര ക്ലബ്ബ് =='കട്ടികൂട്ടിയ എഴുത്ത്'

യു.പി., തലങ്ങളിൽ 80 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂൾ തലത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.