ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ പരീസ്ഥിതിയും ശുചിത്വവും
പരീസ്ഥിതിയും ശുചിത്വം [
പഴയ കാലഘട്ടത്തിൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്നു . ആരോഗ്യം പോലെ തന്നെ എന്നെ ശുചിത്വത്തിനും പൂർവികർ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. എന്നാൽ ഇന്നത്തെ തലമുറ ശുചിത്വത്തിന് യാതൊരു പ്രാധാന്യവും കൽപ്പിച്ചിരുന്നില്ല ഇല്ല. അതുകൊണ്ടുതന്നെ കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറി കൊണ്ടിരിക്കുകയാണ്. മലിനജലം കെട്ടി നിൽക്കുന്നത് കാരണം കൊതുകുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഈ കൊതുകുകളിലൂടെ ഒരുപാടു മാരകമായ അസുഖങ്ങൾ ആണ് കേരളത്തിൽ വരുന്നത്.ഡെങ്കിപ്പനി, പകർച്ചപ്പനിതുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തും പിടി പെടുന്നുണ്ട്. ഇതിനു കാരണം പരിസ്ഥിതി ശുചിത്വം നമ്മൾ കാത്തു സൂക്ഷിക്കാത്തതിനാലാണ്പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും ഇല്ലാതെ വരുന്നതിൻ്ടെ കാരണമായാണ് പല പകർച്ചവ്യാധികൾ ഉണ്ടാകുന്നത്. കൊതുകിന്റെ വർധനവിന് കാരണംശുദ്ധജലം നമ്മൾ പാഴാക്കുന്നത് കൊണ്ടാണ് .വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം .മനുഷ്യൻറെ ജീവൻ നിലനിർത്തുന്നതിന് ഏറ്റവും ആവശ്യമാണ് ജലം. ശുദ്ധജലം പാഴാക്കുന്നത് കൊണ്ടാണ് കൊതുകുകൾ വർധിക്കുന്നതും പല മാരകമായ അസുഖങ്ങൾ സമൂഹത്തിൽ പിടിപ്പെടുന്നതും. അതുകൊണ്ട് നമ്മൾ നമ്മുടെ പരിസരം നല്ല രീതിയിൽ പരിപാലിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാകും.പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കൾ നമ്മൾ മണ്ണിൽ,വലിച്ചെറിയാനോ പുഴയിൽ എറിയാനോ പാടില്ല.അത് പരിസ്ഥിതി മലിനീകരണത്തിനും ജലമലിനീകരണത്തിനും കാരണമായി മാറും പ്ലാസ്റ്റിക് ഒരിക്കലും നശിച്ചു പോവുകയില്ല .അത് വർഷങ്ങളോളം മണ്ണിൽ കിടക്കും അത് മണ്ണിലെ വളക്കൂറിനെ സാരമായി ബാധിക്കും. മണ്ണിൽ കൃഷി ചെയ്യാൻ സാധിക്കില്ല.അതുപോലെ ഒഴുക്കുവെള്ളത്തിൽ അടിഞ്ഞുകൂടി വെള്ളത്തിൻറെ സുഗമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ത്തുകയും ചെയ്യും. വെള്ളത്തിൽ ജീവിക്കുന്ന പല ജീവികളുടെയും ആവാസ്ഥവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അതുപോലെതന്നെ വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന പുക, മലിനജലം തുടങ്ങിയവ പരിസ്ഥിതിയെ സാരമായി ബാധിക്കും. വായുമലിനീകരണം, ജലമലിനീകരണം തുടങ്ങിയവയ്ക്ക് കാരണമായിത്തീരും. അന്തരീക്ഷം കൂടുതൽ മലിനമാകുന്നതോടെ കൂടുതൽ വിഷവാതകങ്ങൾ വായുവിൽ കലരുകയും പലതരം മാരകരോഗങ്ങൾക്ക് ഇടയാവുകയും ചെയ്യും. മനുഷ്യൻ കൂടുതലായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് വലിയവില കൊടുക്കേണ്ടിവരും.അതിന് പക്ഷികളും മൃഗങ്ങളും മനുഷ്യരും ഉൾപ്പെടുന്ന സമൂഹം വലിയ വില കൊടുക്കേണ്ടിവരും. അതുകൊണ്ട് പ്രകൃതിയെ നമ്മുടെ അമ്മയായി കണ്ട് വൃത്തിയായി പരിപാലിക്കണം. അതിന് പുഴ, അരുവി തുടങ്ങി ജലസ്രോതസ്സുകളെയും അന്തരീക്ഷം ഉൾപ്പെടുന്ന പരിസ്ഥിതിയെയും ശുചിയായി സൂക്ഷിക്കുന്ന ഒരു പുതിയ തലമുറയെ നമുക്ക് ഒരുമിച്ചുനിന്നു സൃഷ്ടിക്കാം.
|