ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ബോധവാന്മാരാകണം.
ബോധവാന്മാരാകണം.
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാന്യമുള്ള ഒരു വിഷയം തന്നെയാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ശരീരവും, മനസ്സും,വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം . നാം നടന്നുവരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിയാതെയോ അറിഞ്ഞോ ഇതൊക്കേയും ശരീരത്തിൻറെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് നാം അടിമപ്പെട്ട് ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഇന്നുള്ളത് .ഇതിൽ നിന്നും ഒരു മോചിതം ഉണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം ആക്കിയേ തീരു. ചെറുപ്പം തൊട്ടേ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരാകണം. ചെറുപ്പകാലങ്ങളിലെ ശീലം മരണം വരെ എന്നാണല്ലോ ചൊല്ല് ,അതുകൊണ്ടുതന്നെ നമ്മൾ ശുചിത്വശീലമുള്ളവരായിരിക്കണം. എന്നും രാവിലെയും വൈകിട്ടും കുളിക്കണം, നഖം വെട്ടി വൃത്തിയാക്കുണം, മുടി മുറിക്കുക. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ കഴുകി വൃത്തിയാക്കുക ,അലക്കി അയൻ ചെയ്ത വസ്ത്രങ്ങൾ ധരിക്കുക, ഇതൊക്കെ ഒരു വ്യക്തി ശുചിത്വത്തിന്റെ ഭാഗമാക്കുക. നാം നമ്മുടെ വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ വലിച്ചെറിയാതെ ഇരിക്കുക, മലിനജലം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക, അനാവശ്യമായി വളർന്നുവരുന്ന കാടുകൾ വെട്ടി തെളിക്കുക, ഇങ്ങനെ നമ്മൾക്ക് പരിസരശുചിത്വം പാലിക്കാവുന്നതാണ് .ഓരോരുത്തരുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരവരുടെ ശുചിത്വത്തിന്റെ അടിസ്ഥാനത്തിലാണ് അതുകൊണ്ടുതന്നെ നല്ല വ്യക്തിത്വം ഉള്ളവരായി നാം വരും തലമുറയ്ക്ക് ഒരു മാതൃകയാകണം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം