ബിഗ്സല്യൂട്
നമ്മൾ ജാഗ്രതയോടും,കരുത്തോടും കൂടി ഈ മഹാമാരിയെ അതിജീവിക്കുബോൾ നമ്മൾ ആലോചിക്കേണ്ടവർ ഏറെ നമ്മുടെ ചുറ്റുമുണ്ട്.ഡോക്ടർമാർ,നേഴ്സുമാർ,ഹോസ്പ്പിറ്റലിലെ ജീവനക്കാർ അവരുടെ ജീവിതം പണയം വച്ചാണ് നമ്മുടെ ജീവിത സുരക്ഷയ്ക്ക് വേണ്ടി അധ്വാനിക്കുന്നത്.ആ അധ്വാനത്തിന് ഒന്നും പ്രത്യുപകാരമായിട്ടില്ലാ നമുക്ക് കൊടുക്കാൻ.സ്വന്തം ജീവനേക്കാളും മറ്റുളളവരുടെ ജീവനാണ് വലുതെന്ന് അവർ ചിന്തിക്കുന്നു.
ലോക്ക്ഡൗൺ കാലത്തും നമുക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്ന സുമനസ്സുകൾ ഏറെയാണ്.നമ്മൾ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാൻ രാപകൽ അനേ്യ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുദേ്യാഗസ്ഥർ,ലോകമെബാടുമുളള വാർത്തകൾ നമ്മെ അറിയിക്കുന്ന മാധ്യമപ്രവർത്തകർ,പച്ചക്കറി കടയുടമകൾ,മെഡിക്കൽ സ്റ്റോറുകൾ,പലവ്യജ്ഞനങ്ങൾ വിൽക്കുന്ന കടകൾ ഈ രംഗത്തുളളവർ വലിയ പക്ഗാണ് ഈ കോവിഡ് കാലത്ത് വഹിക്കുന്നത്
- ബിഗ്സല്യൂട് ലോകമെബാടുമുളള മനുഷ്യർ കൊറോണ വൈറസ് എന്ന മഹാമാരിയെ കരുത്തോടെ അതിജീവിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. വ്യക്തിശുചിത്വവും,സാമൂഹിക അകലവും നമ്മുടെ ജീവിതത്തിൻ്റെ ഒരു ഭാഗമായി തന്നെ ഇതിനോടകം മാറിയിരിക്കുകയാണ്.
ഈ അവസരത്തിൽ നമ്മെ കുറിച്ച് മാത്രം ആലോചിച്ച് സ്വാർത്ഥരാകാതെ മറ്റുളളവരെക്കുറിച്ചും നമുക്ക് കുറച്ച് ആലോചിക്കാം.നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാം.കുറച്ച് നിയന്ത്രണങ്ങൾ നമ്മൾ ഒാരോർത്തരും പാലിച്ചാൽ മാത്രമേ ഈ മഹാമാരിയെ ചെറുത്ത് നിർത്താൻ നമുക്ക് സാധിക്കുകയുളളൂ. അതിനായി മാസ്ക് ധരിക്കാം,കുറച്ച് ദിവസത്തേക്ക് ശാരീരിക അകലം പാലിക്കാം,ഇതൊക്കെ നമുക്ക് വേണ്ടി മാത്രമല്ലാ മറ്റുളളവരുടെയും നന്മയ്ക്ക് വേണ്ടിയാണ് എന്ന് ഒാർക്കുക.
ജീവിതം എന്ന് പറയുന്നത് ആഗ്രഹങ്ങൾക്ക് പിന്നാലെ പോകുന്നതാണ് . അതുപോലെ നമുക്ക് ആഗ്രഹിക്കാം,പ്രാർത്ഥിക്കാം ലോകമെബാടുമുളള കോവിഡ് ബാധിതർ രോഗമുക്തരാകണം എന്ന്. നമ്മുടെ ലോകം ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും. അതിനായി നമ്മുടെ സർക്കാർ പറയുന്ന നിയന്ത്രണങ്ങൾ പാലിക്കാം.
ലോകമെബാടുമുളള ആരോഗ്യപ്രവർത്തകർക്കും,നമുക്ക് അത്യാവശ്യ സേവനങ്ങൾ നൽകുന്ന എല്ലാവർക്കും നന്ദിയും,കടപ്പാടും അറിയിക്കുന്നു. നിങ്ങൾ ഒാരോർത്തരുമാണ് ഈ കോവിഡ് കാലത്തിലെ "റിയൽ ഹീറോസ്". 'BIG SALUTE ' "STAY HOME STAY SAFE".
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം
|