ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്

കൊറോണ എന്ന വിപത്ത്

കോവിഡ് Covid19- എന്നാ മഹാ വ്യാധിയിൽ മുങ്ങിത്താഴ്ന്ന രാജ്യങ്ങൾ എല്ലാം പുനരധിവസിപ്പിക്കാൻ ആയി പ്രയത്നിക്കുന്ന കാഴ്ച നമ്മുടെ കൺമുമ്പിൽ ആണ് നടക്കുന്നത്. ഇതിൽ നിന്ന് ഒന്ന് എഴുന്നേറ്റ് നടക്കാൻ പ്രയത്നിക്കുകയാണ് നമ്മളെല്ലാവരും. ഈ കൊറോണ കാലം നമ്മൾ ഓരോരുത്തരുടെയും മഹത്തായ കാര്യങ്ങൾ പഠിപ്പിക്കുകയാണ് നമ്മുടെ അനുഭവങ്ങൾ, ഞാൻ എന്തൊക്കെയാണ് എന്ന് അഹങ്കരിച്ചു നടന്ന താൻ ഇപ്പോൾ ഒന്നും ഇല്ലാത്ത അവസ്ഥയിലാണ്. വലിയവനെന്നോ, ചെറിയവനെന്നോ ഇല്ലാതെ ഈ മഹാരോഗം നമ്മളെയെല്ലാം കൂട്ടത്തോടെ വിഴുങ്ങുകയാണ്. മരണ സമയത്ത് പോലും നമ്മുടെ ഉറ്റവരെയും, ഉടയവരെയും, ഒന്ന് കാണാനാകാതെ സമൂഹത്തിൽ നിന്ന്. ഒറ്റപ്പെട്ട് മരണത്തിന് കീഴടങ്ങുക ആണ്, മരിച്ചു കഴിഞ്ഞാൽ ഓ മരണാന്തര ചടങ്ങുകൾ പോലും നടത്താനാകാതെ അവസാനമായി ഒരു നോക്കു കാണുവാൻ പോലും കഴിയാതെ ഒരു ഒഴിഞ്ഞ കോണിൽ ശരീരം മറവ് ചെയ്യുകയാണ്. അമേരിക്കയിലും ഇറ്റലിയിലും ചൈനയിലും എല്ലാം ഒരു കുഴിയിൽ തന്നെ മൃതദേഹങ്ങൾ ഒന്നിച്ച് അടക്കം ചെയ്യുന്ന ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് നമുക്ക് കാണാൻ കഴിയുക. ഈ മഹാവിപത്തിൽ നിന്നും നമ്മെ രക്ഷിക്കുവാൻ സ്വന്തം ജീവൻ പോലും പണയം വെച്ച് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും നിയമപാലകരും നമുക്ക് എത്രതന്നെ മരിച്ചാലും അവരുടെ പങ്ക് വളരെ വലുതാണ്. അതുപോലെ തെരുവിൽ കഴിയുന്ന യാചകരെയും അന്യസംസ്ഥാന തൊഴിലാളികളെയും എന്തിന് തെരുവിൽ കഴിയുന്ന നായ്ക്കൾക്ക് പോലും ഭക്ഷണം കൊടുക്കാനും അവരുടെ സുരക്ഷിതത്വം സർക്കാർ അതീവ ജാഗ്രതയോടെയാണ് നോക്കുന്നത്. എന്തൊക്കെ തന്നെ ഉണ്ടെങ്കിലും രാജ്യത്ത് നിന്ന് ഈ മഹാവ്യാധിയെ ഇല്ലാതാക്കാൻ നാം ഓരോരുത്തരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാലേ സാധിക്കുകയുള്ളൂ. നമ്മുടെ മുന്നിൽ കൂടി എന്തൊക്കെ കടന്നു പോയി. സുനാമി, പ്രളയം, ഓഖി, നിപ്പാ എന്നിവയെല്ലാം നമ്മൾ അതിജീവിച്ചു. അതുപോലെ നാം ഓരോരുത്തരും സാമൂഹിക അകലം പാലിക്കണം വ്യക്തിശുചിത്വം പാലിച്ചു മഹാവ്യാധിയെ ഭൂമിയിൽനിന്ന് എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നമുക്ക് ഒന്നായി ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് ഒറ്റക്കെട്ടായി കാത്തിരിക്കാം . ശുഭപ്രതീക്ഷയോടെ.

sangeetha sunandan
6 F ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം