ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/ശുചിത്വം അറിവു നൽകും

ശുചിത്വം അറിവു നൽകും

നാലാം ക്ലാസിലെ ലീഡറായിരുന്നു അമ്മു. രാവിലെ മുടങ്ങാതെ സ്ക്കൂൾ അസംബ്ലിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ടീച്ചർ എന്നും പറയുമായിരുന്നു. അന്ന് ഒരു കുട്ടി മാത്രം പങ്കെടുത്തില്ല. മാളവികയായിരുന്നു അത്. ക്ലാസ് ലീഡറായ അമ്മു മാളവികയോട് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം അന്വേഷിച്ചു. അപ്പോഴേക്കും ടീച്ചറും ക്ലാസിലെത്തി മാളവികയോട് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നതി നെക്കുറിച്ചു അന്വേഷിച്ചു.
എന്താണ് മാളവിക നീ പ്രാർത്ഥനയ്ക്ക് വരാതിരുന്നത് ?
കുട്ടികൾ മാളവികയുടെ വാക്കുകൾക്ക് ചെവിയോർത്തു. " ടീച്ചർ ഞാൻ പതിവു പോലെ നേരത്തെ ക്ലാസിലെത്തി . ചുറ്റും നോക്കിയപ്പോൾ ക്ലാസ് മുറിയും വരാന്തയും നിറയെ ചപ്പുചവറുകൾ ആയിരുന്നു. ഞാൻ അതെല്ലാം തൂത്തു വൃത്തിയാക്കിയപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു. ഇതുകൊണ്ടാണ് ഞാൻ വരാഞ്ഞത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ് . "മിടുക്കി മാളവികേ നീ എന്റെ ശിഷ്യയായതിൽ ഞാൻ അഭിമാനിക്കുന്നു. " ടീച്ചർ അവളെ അഭിനന്ദിച്ചു.

സദുദ്ദേശത്തോടെയുള്ള പ്രവർത്തനങ്ങൾ പ്രശംസാർഹമാണ്.

രൂപ ആർ
4 എ ഗവ. എൽപിഎസ് , കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ