ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ലോകം മുഴുവനും കൊറോണ എന്ന മഹാമാരിയെ ജാഗ്രതയോടുകൂടിയാണ് കൈകാര്യം ചെയ്യുന്നത്. ലോകത്ത് മരണസംഖ്യ ലക്ഷങ്ങൾപിന്നിട്ടു. ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ മരണനിരക്ക് വളരെ കുറവാണ്. രോഗലക്ഷണങളും വളരെ കുറവാണ്. ഇതിനുകാരണം സർക്കാരിൻറെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങളും ജനങ്ങൾ സ്വീകരിച്ചതുകൊണ്ട് മാത്രമാണ്.
            ആരോഗ്യസംഘടനകളുടെ നിർദ്ദേശങ്ങളിൽ ഒന്നാണ് വ്യക്തിശുചിത്വം. എല്ലാവ്യക്തികളും സോപ്പും, വെളളവും, സാനിറ്ററെസർപോലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. കൈകൾ കൊണ്ട് വായിലോ, മൂക്കിലോ, കണ്ണിലോ തൊടാതിരിക്കുക. വായും മൂക്കും മാസ്ക് ഉപയോഗിച്ച് മൂടുക. കൈകളിൽ കൈയുറകൾ ധരിക്കുക. ഒാരോവ്യക്തികളും സമൂഹ അകലം പാലിക്കുക.എങ്കിൽ മാത്രമേ
കൊറോണ എന്ന മഹാമാരിയെ സമൂഹത്തിൽനിന്നും തുടച്ചുമാറ്റുവാൻ സാധിക്കുകയുള്ളു.

                 

മിഥുൻ കൃഷ്ണ എം. എ
2A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം