ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ മഹാമാരിയായ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയായ കൊറോണ
  പല രാജ്യങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക് ഒരു രോഗം അതിവേഗം പടരുമ്പോൾ അതിനെ മഹാമാരി എന്നു വിളിക്കുന്നു. അത്തരത്തിൽ ലോകത്തിൽ പടർന്നുപിടിച്ച മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19വൈറസ്. ലോകത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട്‌ ചെയ്തത് ചൈനയിലെ വുഹാൻ പ്രേവശ്യയിലാണ്. പിന്നീട് അത് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക് വ്യാപിക്കുകയായിരുന്നു. കോവിഡ് 19എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് 2019എന്നാണ്. മനുസ്യരുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസ് ഇനമാണ് കൊറോണ. 
          സാധാരണ ജലദോഷപ്പനി മുതൽ സാർസ്, മാർസ് കോവിഡ് 19 എന്നിവയ്ക്കു വരെ കാരണമാകുന്ന വൈറസ് ഇനമാണ് കൊറോണ. കൊറോണ വൈറസ് ഉൾപ്പെട്ട കുടുമ്പമാണ്  കൊറോണ വൈരിതി കുടുമ്പം. ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് 1937ലാണ്. 
        2020മാർച്ച്‌ 11നാണ് ലോകാരോഗ്യസംഘട കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിൽ അനേകം ജീവനെടുത്ത കോവിഡ് 19ഇറ്റലി, അമേരിക്ക, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിച്ചു കൊണ്ടിരിക്കുകയും അനേകം ജീവനെ അപഹരിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ആരോഗ്യസംവിദാനത്തെ മാത്രമല്ലെ സാമ്പത്തവ്യവസ്ഥയെ കുടെയായാണ്. 
          കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് കേരളത്തിലാണ്. തൃശൂർ ജില്ലയിലാണ്. തൃശൂർ ജില്ലയിൽ കൊറോണ  വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ ഗവൺമെന്റ് ധാരാളം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ജനത കർഫ്യു ആചരിച്ചത് 2020മാർച്ച്‌ 22നാണ്. രാജ്യങ്ങളുടെ സമ്പൂർണ അടച്ചു പൂട്ടലിലൂടെ മാത്രമാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുന്നത്. അതിനായി എല്ലാ സംസ്ഥാനങ്ങളും ലോകെഡൗണിനു നേതൃത്വം നൽകി. 
              കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കുന്നു. ഈ കാലയളവിനെ ഇൻകുബേഷൻ പീരീഡ്‌ എന്നു പറയുന്നു. 
         കോവിഡ് 19പടരുന്നത് ശരീരസ്രവങ്ങളിൽ നിന്നുമാണ് അതുകൊണ്ട് തന്നെ കൊറോണ വൈറസ് പകരുന്നത് തടയാൻ മാസ്ക് ഉപയോഗികാം കൈകൾ സോപ്പു ഉപയോഗിച്ച നന്നായി കഴുകണം ജാഗ്രതയിലൂടെ കൊറോണ വൈറസിനെ നേരിടാം. 
അശ്വതി എസ്. ആർ
IV B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം