ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി, ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിനാചാരണങ്ങളും മതിയായ പ്രാധാന്യത്തോടെ അവതരിപ്പിക്കാറുണ്ട്. സയൻസ് ക്വിസ്, സ്കിറ്റ്, പ്രദർശനങ്ങൾ, പ്രൊജക്റ്റ്‌, പതിപ്പ്, മാഗസിനുകൾ, അഭിമുഖം എന്നിവ നടത്തുന്നു. മാസത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടി സ്കൂൾ അസംബ്ലിയിൽ(ഓഫ്‌ലൈൻ) ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് ഏറ്റെടുത്ത് ചെയ്യുന്നതിന് ആവശ്യമായ പിന്തുണ നൽകിവരുന്നുണ്ട്. ഓൺലൈൻ പഠനത്തിലും "വീടൊരു പരീക്ഷണശാല" എന്ന ആശയം പ്രവർത്തികമാക്കി വരുന്നു. മാതൃഭൂമി സീഡ് "നല്ല പാഠം" പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് ചെയ്തു വരുന്നുണ്ട്. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ സമ്മാനാർഹമാവുകയും ചെയ്തിട്ടുണ്ടെന്നതും ശ്രെദ്ധേയമാണ്. ശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും, നിരവധി തവണ സമ്മാനർഹരാവുകയും ചെയ്തിട്ടുണ്ട്. പഠനോത്സവങ്ങളുടെ ഭാഗമായി ശാസ്ത്രമൂലകൾ ഒരുക്കി പ്രദർശനകളും നടത്തിവരുന്നുണ്ട്. ഈ സ്കൂളിന്റെ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.


...തിരികെ പോകാം...