ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം
          ഈ സംഭവം നടക്കുന്നത് സ്കൂളിൽ വച്ചാണ്. കുട്ടികൾ സ്കൂളിലേക്ക് ഓടി കൂടുന്നു. 9 20 നാണ് സ്കൂൾ അസംബ്ലി തുടങ്ങുന്നത്. അസംബ്ലിക്ക് ഇടയിൽ നിന്ന് ഒരു ശബ്ദം "എനിക്ക് തല കറങ്ങുന്നു". ഇങ്ങനെ പറഞ്ഞത് മീനാക്ഷി യാണ്. അധ്യാപകർ കുട്ടിയെ പിടിച്ചു അകത്തു കയറ്റി. തല കറങ്ങാനുള്ള കാരണം എന്താണെന്ന് അധ്യാപകർ അന്വേഷിച്ചപ്പോൾ പ്രഭാത ഭക്ഷണം കഴിച്ചില്ല എന്നാണ് കുട്ടി മറുപടി പറഞ്ഞത്. ഉച്ചയായപ്പോൾ മീനാക്ഷി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മീനാക്ഷിയുടെ കൂട്ടുകാരി അശ്വതി വിളിച്ചു" പെട്ടെന്ന് വാ നമുക്ക് കളിക്കാൻ പോകാം". അത് കേട്ടയുടനെ മീനാക്ഷി പാത്രം അടച്ച് കൈകഴുകാൻ പോകുന്നതിനായി തയ്യാറായി. അപ്പോഴാണ് പെട്ടെന്നൊരു ശബ്ദം മീനാക്ഷി കേട്ടത്" പാത്രം അടച്ചുവെച്ച് മീനാക്ഷി ഇത് എങ്ങോട്ടാണ് പോകുന്നത് ഭക്ഷണം മുഴുവൻ കഴിക്കൂ പ്രഭാത ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് മീനാക്ഷി രാവിലെ തലകറങ്ങി വീണത് മീനാക്ഷിക്ക് തീരെ ആരോഗ്യം കുറവാണ് അതിനാൽ ഭക്ഷണം മുഴുവൻ കഴിക്കൂ". മീനാക്ഷി യുടെ മറ്റൊരു കൂട്ടുകാരിയായ അഖില യാണ് അങ്ങനെ പറഞ്ഞത്. അഖില പറഞ്ഞത് കേൾക്കാൻ കൂട്ടാക്കാതെ മീനാക്ഷി സ്ഥലത്തേയ്ക്ക് ഓടി. "പോകരുത് മീനാക്ഷി" അഖില വീണ്ടും പറയുന്നു. കളിക്കുന്നതിനിടയിൽ മീനാക്ഷി വീണ്ടും തലകറങ്ങി വീണു. തുടർന്ന് അധ്യാപകർ മീനാക്ഷിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ വച്ച് അധ്യാപകർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്നു, " "മീനാക്ഷി മിക്കവാറും ക്ലാസിൽ പഠിക്കുന്ന സമയത്ത് ഇരുന്നു ഉറങ്ങുകയാണ് പതിവ്" ഒരു അദ്ധ്യാപിക പറഞ്ഞു. "ശരിയായ ഇന്ന് അസംബ്ലിയിൽ തലകറങ്ങി വീഴുകയും ചെയ്തു" മറുപടിയായി മറ്റൊരു അധ്യാപിക പറഞ്ഞു. ഇത് മീനാക്ഷിയുടെ നാടകം ആയിരിക്കുമോ അധ്യാപകർ പരസ്പരം പിറുപിറുത്തു. അപ്പോഴേക്കും മീനാക്ഷിയെ പരിശോധിച്ച ഡോക്ടർ വന്നു. മീനാക്ഷിക്ക് തീരെ ആരോഗ്യമില്ല നന്നായി ഭക്ഷണം കഴിക്കുന്നില്ല പ്രത്യേകിച്ച് പ്രഭാത ഭക്ഷണം അതുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് തല കറങ്ങുന്നത്. മീനാക്ഷിക്ക് കാര്യം മനസ്സിലായി. സ്കൂളിൽ മടങ്ങിയെത്തിയ മീനാക്ഷി ആദ്യം അന്വേഷിച്ചത് അകസ്കൂളിൽ മടങ്ങിയെത്തിയ മീനാക്ഷി ആദ്യം അന്വേഷിച്ചത് അഖിലയെയാണ്. അഖില എന്നോട് ക്ഷമിക്കണം. അഖില എന്നോട് പറഞ്ഞത് ശരിയായിരുന്നു അത് കേൾക്കാതെ ഞാൻ വീണ്ടും കളിക്കാൻ പോയതിനാലാണ് തലകറങ്ങി വീണത്. അഖില യാണ് എന്റെ ആത്മാർത്ഥ കൂട്ടുകാരി. മീനാക്ഷി ഉറക്കെ വിളിച്ചു പറയുന്നു"" നമ്മുടെ യഥാർത്ഥ സ്വത്ത് നല്ല ആരോഗ്യം ആണ് അതിനായി നാം നന്നായി ഭക്ഷണം കഴിക്കണം". അത് കേട്ട് എല്ലാരും കൈയ്യടിച്ചു...... 
                             
അഞ്ജന എൻ ടി
8 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ