ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ കൊറോണയ്ക്കൊരു കത്ത്
കൊറോണയ്ക്കൊരു കത്ത്
25/4/2020 നന്തായ് വനം
നിന്നെ അങ്ങനെ വിളിക്കാമോയെന്നു എനിയ്ക്കറിയില്ല.കഴിഞ്ഞ ഒരു മാസത്തിലേറെക്കാലമായി നീ എന്നേയും എൻ്റെ രാജ്യത്തേയും ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നീ കാരണം ലോകത്തിലെ എല്ലാ വിഭാഗം ജനങ്ങളും എത്രമാത്രം ബുദ്ധിമുട്ടുകയാണ്. ഞങ്ങളുടെ ബന്ധുക്കളെ കാണുവാനോ സുഖദുഃഖങ്ങളിൽ പങ്കെടുക്കുവാനോ കഴിയുന്നില്ല. പാവങ്ങളെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ നീ എല്ലാവരേയും പട്ടിണിയിലും ദാരിദ്ര്യത്തിലും തള്ളിവിടുന്നു. നിന്നെ ചെറുക്കുവാൻ ഞാനും എൻ്റെ സമൂഹവും തീരുമാനിച്ചു കഴിഞ്ഞു. ചൈനയിൽ നിന്നു വന്ന നിന്നെ നശിപ്പിക്കുവാൻ ഞങ്ങൾ മാസ്ക് കൊണ്ടു വായും മൂക്കും മറയ്ക്കുവാനും സാനിറ്റൈസർ, സോപ്പ് ഇവ ഉപയോഗിച്ചു കൈകൾകഴുകുകയും ചെയ്യുന്നു.പിന്നെ ഒരു കാര്യത്തിൽ നീ ഭാഗ്യവതിയാണ്. നിന്നെ തടയുവാൻ ഞങ്ങൾക്കു ഒരു മരുന്നും ഇതുവരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു കാര്യം പറയാൻ മറന്നു പോയി. നിന്നെക്കൊണ്ടു ഒരുപാടു ഗുണങ്ങളും ഉണ്ടായി കേട്ടോ. വിവാഹങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും ഒക്കെ വളരെ ലളിതമായി നടത്താൻ നീ ഞങ്ങളെ പഠിപ്പിച്ചു.ചെലവുചുരുക്കി ജീവിക്കാൻ പഠിപ്പിച്ചു. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്ത മനുഷ്യനെ നീ എത്ര പെട്ടെന്നാണ് വീടിനകത്ത് കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ ഇരുത്തിയത്.വാഹനങ്ങളില്ലാത്തതിനാൽ ഭൂമിക്ക് ശുദ്ധവായു കിട്ടാൻ നീ അവസരം നൽകി.പ്രകൃതി ഇപ്പോൾ എത്ര സന്തോഷത്തിലാണെന്നോ സമൂഹത്തിൽ മദ്യപാനികളുടെ എണ്ണം കുറഞ്ഞു.മനുഷരെല്ലാരും സമന്മാരാണെന്നു നീ കാട്ടികൊടുത്തു. ഇങ്ങനെയൊക്കെയാണെങ്കിലും കൊറോണാ ഞാൻ നിന്നോടു പിണക്കമാണ് 'നീ ലോകത്തിലുള്ള ലക്ഷകണക്കിനാളുകളെ കൊന്നു കൊണ്ടിരിക്കുകയാണല്ലോ.എനിക്ക് നിന്നോടു ഒരപേക്ഷയെയുള്ളൂ. ദയവു ചെയ്ത് നീ എത്രയും പെട്ടെന്ന് മടങ്ങിപോകണം. നീ എൻ്റെ ഈ അപേക്ഷ അനുസരിക്കും എന്ന വിശ്വാസത്തോടെ നന്ദന എസ്.ഷാബു 3 A
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം