ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം നിത്യ ജീവിതത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നിത്യ ജീവിതത്തിൽ

നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാകേണ്ട ആവശ്യകത നമുക്കെല്ലാവർക്കും അറിയാം . പക്ഷേ നാം എല്ലാവരും അറിഞ്ഞു പാലിക്കുന്നില്ല. ശുചിത്വം ഇല്ലായ്മ കാരണം പലർക്കും പല മാരക രോഗങ്ങൾ ഉണ്ടാകുന്നു. അതിനാൽ നമ്മുടെ ജീവിതത്തിൽ വളരെയേറെ പങ്കുണ്ട് . എന്നാൽ നമ്മൾ ആരും ശ്രദ്ധിക്കാറില്ല. ഇവ നമ്മുടെ നാടിന് ശുചിത്വം ഇല്ലാതാക്കി തീർക്കുന്നു. പരിസ്ഥിതിയിൽ ഉണ്ടാവുന്ന അതിക്രമങ്ങളും ശുചിത്വം ഇല്ലായ്മയും മുൻനിർത്തിക്കൊണ്ട് മലയാള ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ എന്ന പി കെ ബാലചന്ദ്രൻ റെ കവിതയായ് "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്നത് നമ്മുടെ ശുചിത്വമില്ലായ്മ കൊണ്ടും പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന അതിക്രമങ്ങൾ കാരണവും നമ്മുടെ കേരളവും ലോകവും നാശത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥയായാൽ ഒരു ഈ തലമുറയ്ക്ക് ഇവിടെ ജീവിക്കാൻ സാധിക്കില്ല എന്ന ഈ കവിതയിൽ നിന്നും മനസ്സിലാക്കാം. ലോകമാകെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ. ചൈനയിലെ 'വുഹാൻ ' എന്ന പ്രദേശത്തുനിന്നും പൊട്ടിപ്പുറപ്പെട്ടതാണ്. ഈ രോഗം ബാധിച്ച ലോകത്ത് ദിവസേന ആയിരക്കണക്കിന് പേർ മരിക്കുന്നു . കൊറോണ എന്ന രോഗം ഉണ്ടാകുന്നത് രോഗമുള്ളവരും ആയുള്ള സംവർഗ്ഗം മൂലമാണ് മലയാള പരസ്പര സമ്പർക്കത്തിലൂടെയും പരിസ്ഥിതിയിൽ നിന്നും വായുവിൽ നിന്നും ആലിംഗനത്തിൽ നിന്നും എല്ലാമാണ് ഈ രോഗം ഉണ്ടാകുന്നത്. ഈ രോഗം ലോകത്തു നിന്നു തന്നെ വിട വാങ്ങാൻ നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ ഇതിനായി നമ്മൾ എടുക്കുന്ന മുൻകരുതലിലൂടെയാണ് ആണ് ഈ രോഗം വിട്ടു പോകേണ്ടത് അതിനായി നാം ഒന്നിച്ച് പോരാടേണ്ടത് അനിവാര്യമാണ് .

ശുചിത്വം മൂന്ന് വിധം

1: വ്യക്തി ശുചിത്വം

2: പരിസര ശുചിത്വം

3:ആരോഗ്യ ശുചിത്വം

1: വ്യക്തി ശുചിത്വം

വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട് . ശരിയായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. വയറിളക്കരോഗങ്ങൾ ,വിരകൾ, പകർച്ചപ്പനി ,സാർസ് കൊറോണ വരെ ഒഴിവാക്കാം . കൈയുടെ പുറംഭാഗം വിരലുകളുടെ ഉൾവശം എന്നിവ നന്നായി 20 മിനിറ്റ് കഴിക്കുന്നത് വഴി എച്ച്ഐവി ,കോളറാ, ഹെർപ്പിസ്, മുതലായ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകികളയാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും നിർബന്ധമായും തൂവാലകൊണ്ട് മുഖം മറക്കുക.

2: പരിസ്ഥിതി ശുചിത്വം

ശുചിത്വങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് പരിസ്ഥിതി ശുചിത്വം. നമ്മൾ താമസിക്കുന്ന ചുറ്റുപാട് എപ്പോഴും ശുചിത്വം ഉള്ളതായിരിക്കണം . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകൾ കത്തിച്ചു കളയുക, മഴ സമയത്ത് പുറത്ത് കിടക്കുന്ന മുട്ട തോട് , ചിരട്ട,എന്നിവ വെള്ളം കെട്ടിക്കിടക്കാൻ ഉള്ള സാധ്യത കൂടുതലാണ് ഇവയിൽ കൊതുക് മുട്ടയിടുകയു പുതിയ കൊതുക് ഉണ്ടാവുകയും അവ കടിക്കുന്നതുമൂലം മാരകമായ അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു അതിനാൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കംചെയ്യുകയും മുട്ടത്തോട് , ചിരട്ട എന്നിവ പുറത്ത് വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ മാറ്റുകയും വേണം. പ്ലാസ്റ്റിക് വസ്തുക്കൾ കാത്തിരിക്കുക പഞ്ചായത്തിൽ അറിയിച്ച് അവിടെ നിന്നും വരുന്ന അംഗങ്ങളുടെ കയ്യിൽ കൊടുത്തു വിട്ടു സംസ്കരിക്കുക. ഇതിലൂടെ പരിസ്ഥിതിയെ നമുക്ക് കുറെയൊക്കെ സംരക്ഷിക്കാൻ കഴിയും . ഇതുവഴി അസുഖങ്ങൾ കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷിയും ഉണ്ടാകുന്നു.

3: ആരോഗ്യ ശുചിത്വം

നാം നമ്മുടെ ആരോഗ്യത്തിൽ എപ്പോഴും ശ്രദ്ധാലു ആയിരിക്കണം . നല്ല ആരോഗ്യം ഉണ്ടാവുന്നത് നല്ല ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആണ്. ഇപ്പോൾ കൂടുതലായും ഫാസ്റ്റ് ഫുഡ് ആണ് എല്ലാവരും കഴിക്കുന്നത്, അതൊക്കെ ഒഴിവാക്കി വീട്ടിൽ ആഹാരം പാകം ചെയ്ത് കഴിക്കുകയും എല്ലാ വീടിനു പുറത്ത് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാകുകയും ചെയ്താൽ അതിൽ നിന്നു കിട്ടുന്ന പച്ചക്കറികൾ ആഹാരം പാകം ചെയ്ത് കഴിക്കാവുന്നതാണ്. ഇതുവഴി ആരോഗ്യമുള്ള ഒരു ജനതയെ നമുക്ക് പടുത്തുയർത്താം

ശുചിത്വതതിലൂടെ തടയാം രോഗങ്ങളെ നല്ലൊരു ജനതയെ വാർത്തെടുക്കാം .

വിസ്മയ വി എസ്
VIII A ഗവൺമെൻറ്‌ എച്ച് എസ് എസ് ,നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം