ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19
2020ൽ ചൈനയിൽ പടർന്നു പിടിച്ച വൈറസാണ് കൊറോണ.അതിനു ശേഷം ചൈനയിൽ നിന്നും മറ്റു ലോകരാജ്യങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങി. അങ്ങനെ ലോകം മുഴുവനും കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ടു. മനുഷ്യന്റെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഈ ചെറിയ വൈറസ് ലോകത്തെ കീഴടക്കി.ഇന്ത്യയെ വിറപ്പിച്ച് കേരളത്തെ ഭീതിയിലാഴ്ത്തി. ഈ രോഗത്തിന് ഇതുവരെ ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് തടയാനാകും. സോപ്പോ സാനി ട്ടൈസറോ കൊണ്ട് കൈകൾ കഴുകിയാലും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. കേരളത്തിൽ ലോക് ഡൗൺ നടപ്പിലാക്കി കൊണ്ട് ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും തടയാൻ കഴിഞ്ഞു. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്നു. പരീക്ഷകളെല്ലാം മാറ്റിവച്ചു.കേരളത്തിൽ സുഗ വ്യാപനം ഉണ്ടാകാതെ തടയാൻ കഴിഞ്ഞത് ഗവൺമെന്റിന്റെയും ആരോഗ്യ പ്രവർത്തകരുടേയും പോലീസിന്റെയും ആത്മാർഥമായ പ്രവർത്തനം കൊണ്ട് തന്നെയാണ്. അവരെ നമുക്ക് അഭിനന്ദിക്കാം. ഇത് ഞാൻ എഴുതുന്ന സമയത്തും ലോകജനത കോവിഡ്- 19 നെ പ്രതിരോധിക്കാനുള്ള പ്രയത്നത്തിലാണ്.ഈ മഹാമാരിക്കുള്ള മരുന്ന് ഉടൻ കണ്ടു പിടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം


ശ്രീഹരി .B
4B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം