ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/അക്ഷരവൃക്ഷം/ അമൂല്യ‍‍‍‍‍‍‍‍‍‍‍മാം ഭൂമിതൻ കാഴ്ചപ്പാടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അമൂല്യ‍‍‍‍‍‍‍‍‍‍‍മാം ഭൂമിതൻ കാഴ്ചപ്പാടുകൾ


സ്വർഗ്ഗമാം ഭൂമിയെ വാഴ്‌ത്തുന്ന ഞങ്ങൾ അനുഭവിക്കേണ്ടു പ്രകൃതി ദുരന്തങ്ങൾ

മാനുഷർ ജനിക്കുമീ പുണ്യ ഭൂമി തൻ
അനുഭവിക്കേണ്ടു മാനവ
ദുരന്തങ്ങൾ

ഭൂമിയാം കലവറ
 തുറന്നു കിടക്കുകിൽ,
അതിൽ മാനവർ വസിക്കേണ്ടു തിങ്ങി ഞെരുങ്ങിയും

 ചെറു പ്രാണികൾ പോലെയും, ചെറു മൺതരി പോലെയും ജീവിക്കയാം, ഹാ ! എത്ര സുന്ദരമാം ജീവിതം

തോന്നുകിൽ അർത്ഥമാം ജീവിതം മടുക്കയാം ഭൂമിതൻ അമ്മയെ തള്ളി പറയുകിൽ നാം

വിവരവും ബുദ്ധിയും തന്നീടുമീ തലച്ചോറും ദൈവമി ഭൂമിതൻ സൃഷ്ടി തന്നെ

നാൾക്കുനാൾ ഭൂമിയെ മടുത്തു മാനുഷ ജന്മങ്ങൾ അതിനുള്ളിൽ തൻ നശിപ്പിക്കേണ്ടു പ്രകൃതി വിഭവങ്ങൾ

എങ്ങുമി കേൾക്കേണ്ടു, മാനവ വിങ്ങലുകൾ

എങ്ങുമി കാണുകേണ്ടു്,
മാനവ നൊമ്പരങ്ങൾ

കോപിയാം സാഗരം ഒഴുക്കി എടുക്കയാം മാനവ രാശിയുടെ സൃഷ്ടാവിനെ തന്നെ.

 

ഗൗരിനന്ദന ജി എസ്
8F ഗവൺമെൻറ്, എച്ച്.എസ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത