ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം സാമൂഹ്യ അവബോധം വളർത്തുകയും ഏറ്റവും മികച്ച ഒരു പൗരനായ് സമൂഹത്തിൽ ഒരു വ്യക്തിയായി മാറുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒന്നാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്. വിജ്ഞാന ത്തോടൊപ്പം വിനോദം എന്ന ആശയത്തിലൂടെ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അനുഭവ പഠനങ്ങളിലൂടെ കരുത്താർജ്ജിക്കുക എന്ന പ്രയോഗത്തിലൂന്നിയും പ്രകൃതിയെ അറിയുക. നാടിൻ്റെ നന്മ മനസ്സിലാക്കുക എന്നിവയും പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു. ഫീൽഡ് ട്രിപ്പ്, പ്രകൃതിയെ അറിയൽ, ജില്ലാതല ക്വിസ് മത്സരം, പഠനോപകരണങ്ങൾ തയ്യാറാ ക്കൽ, വിജ്ഞാന ക്ലാസുകൾ, ഫ്ളാഷ് മോബ്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പഠനത്തിൽ ലക്ഷ്യം കൈവരിക്കാൻ ഉതകുന്ന പരസ്‌പര പഠന സഹായ പ്രവർത്തനങ്ങൾ എല്ലാം നടത്തി വരുന്നു.