ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
സൂര്യൻ

കിഴക്കു മലയുടെ മുകളിൽ നിത്യം
ഉദിച്ചു പൊങ്ങും കതിരവനെ
നിനക്കു വദനമരുളാൻ ഞാനും
ഉണർന്നിടുന്നു പതിവായി !
മഞ്ഞായാലും മഴയായാലും
മടിച്ചുനിൽകുകയില്ല നീ
എന്നും കൃത്യം നിന്നുടെ
ഉദയം മാറ്റമില്ലല്ലോ !
ഇരുട്ടിനെ അകറ്റി നീ
വെളിച്ചമെങ്ങും വിതറുന്നു
പ്രവൃത്തി ചെയ്യാൻ ശക്തി തരുന്നു
പവിത്രമല്ലേ! നിൻ കർമം!

പാർവതി ജെ യു
9 ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത