ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

നമുക്ക് ചുറ്റും ഇന്ന് അനവധി മഹാവ്യധികൾ പടർന്ന് പിടിച്ചു കൊണ്ട് ഇരിക്കുന്നു നാം ഇതു വരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പകർച്ചാവ്യാധികളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇന്ന് നമ്മുടെ ജനതയെ വേട്ടയാടുന്നു ഈ സാഹചര്യത്തിൽ നമുക്ക് മാത്രമേ നമ്മമെ രക്ഷിക്കാൻ സാധിക്കൂ. സ്വയം രക്ഷ മാത്രം ആണ് ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കന്നതോടെപ്പം വ്യക്തി ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ് വീടും പരിസരവും മാത്രമല്ല അതോടപ്പം പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതും അവ സംരക്ഷിക്കേണ്ടതും ഓരോ പൗരന്റെയും കർത്തവ്യമാണ് ചപ്പ് ചവറുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ അലസ്യമായി വലിച്ചെറിയുന്നതിൽ അറിഞ്ഞോ അറിയാതയോ നമ്മൾ ഓരോരുത്തർക്കും ഓരോ പങ്ക് ഉണ്ട് ഇങ്ങനെ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഒട്ടുമിക്കവയും മണ്ണിനോട് ലയിച്ചു ചേരാത്തവയാണ് കാരണം പേപ്പറും തുണിയും എഴുത്താണിയും മാത്രം ഉപയോഗിച്ചിരുന്ന നൂറ്റാണ്ടിൽ അല്ലാ നാം ഇപ്പോൾ ജീവിക്കുന്നത് കാലം മാറിയപ്പോൾ മനുഷ്യന്റെ കോലവും മാറാൻ തുടങ്ങി ഇന്ന് എല്ലാം പ്ലാസ്റ്റിക്കിനും സ്റ്റീലിനും ഫൈബറിനും ഒക്കെ വഴി മാറിയിരിക്കുന്നു. ജങ്ക് ഫുഡും ശീതള പാനീയവും ഓരോ വ്യക്തിയെയും നിരന്തരം രോഗികൾ ആക്കി മരണത്തിലേക്ക് തള്ളിവിടുന്നു ഇവയെല്ലാം കത്തിച്ച് കൂട്ടുന്ന പുക പരിസ്ഥിതിയെ മലിനമാക്കി പലതരത്തിൽ ഉള്ള രോഗാണുക്കളുടെയും ആവാസ കേന്ദ്രമാക്കി മാറ്റുന്നു. മനുഷ്യൻ ഒന്ന് നിയന്ത്രിച്ചാൽ ഒരു പരിധി വരെ ആയുരാരോഗ്യ സ്വഖ്യത്തോടെ ജീവിക്കാൻ സാധിക്കും.ഇതിനായി പരിസരത്ത് കൂടി കിടക്കുന്ന ചപ്പ് ചവറുകളും മാലിന്യങ്ങളും വൃത്തിയാക്കുക. കിണറുകൾ വലയിട്ട് സൂക്ഷിക്കുക മലിനജലം കെട്ടി കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക കനാലുകളിലെയും തോടുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്ത് അവയെ പുനർജീവിപ്പിക്കുക. നമുക്ക് ചുറ്റുമുള്ള ആവാസ വ്യവസ്ഥയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുക.റോഡിലെ ഓടകൾ മറ്റ് മാലിനു സംസ്ക്കരണ യൂണിറ്റുകൾ ഇവ വൃത്തിയായി സൂക്ഷിക്കുക പ്ലാസ്റ്റിക്ക് കത്തിക്കാതെ ഇരിക്കുക. എന്നിങ്ങനെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ എല്ലാം നമുക്ക് പരിസര ശുചിത്വം ഉറപ്പിക്കാം വ്യക്തിയും പര സരവും ശുചിയായി ഇരുന്നാൽ രോഗങ്ങളും പകർച്ചാവ്യാധികളും നാണിച്ച് തിരിഞ്ഞോടുമെന്ന് നാം തന്നെ തെളിയിച്ചു കൊണ്ട് ഇരിക്കുന്ന സമയം ആണല്ലേ ഇപ്പോൾ ആ രാധാന ലയങ്ങളിൽ പോകാതെ പിക്നിക്കിനും മറ്റ് വിനോദങ്ങൾക്കും പോകാതെ അവനവന്റെ ജീവിതോപാധിയായ തൊഴിലിനു പോലും പോകാൻ പറ്റാതെ പ്രിയപ്പെട്ടവരെ ഒന്ന് കാണാൻ പോലും സാധിക്കാതെ അടച്ചിട്ട വീടിനുള്ളിൽ ഒറ്റയ്ക്ക് ദിവസങ്ങൾ ഇനിയും തള്ളി നീക്കണ്ടൊയെങ്കിൽ നമ്മമെ നാം തന്നെ സംരക്ഷിച്ചേ മതിയാകൂ. നാം ചാതി ദൈവം പാതി എന്ന് പണ്ട് ആരോ പറഞ്ഞു വച്ചത് ഇപ്പോൾ അക്ഷരംപ്രതി യാഥാർത്യമാവുകയാണ് നമുക്ക് ചെയ്യാൻ ഉള്ളത് നാം തന്നെ ചെയ്യണം എന്നാലെ ബാക്കി പകുതി ദൈവത്തിനു പോലും ചെയ്തു തീർക്കാൻ സാധിക്കൂ. 'നമ്മുടെ പരിസ്ഥിതി നമ്മുടെ ലോകം നമ്മുടെ ജീവിതം'

ശ്രീഹരി.എം
4 B ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം