ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഭയന്നിടില്ല നാം ഇനി
ഭയന്നിടില്ല നാം ഇനി
നേരിടാം വിപത്തിനെ
നേരിടാം മഹാമാരിയെ
ഒത്തുചേർന്ന് നീങ്ങിടാം
കരുതലോടെ നീങ്ങിടാം
വൃത്തിശുദ്ധി കരുതലോടെ
എന്നുമെന്നും കാത്തിടാം.


നാളെക്കായികൈകോർത്തിടാം
കൊറോണയെ അകറ്റിടാം
ഭയന്നിടില്ല നാം ഇനി
ചെറുത്തിടും വിപത്തിനെ
ഒത്തുചേരൽ നിർത്തിടാം
വീട്ടിൽ തന്നെ ഇരുന്നിടാം
നാളെയുള്ള മക്കൾക്കായി
മുൻകരുതൽ എടുത്തിടാം.


നമുക്ക് ചേർന്ന് നീക്കിടാം
കൊറോണയെന്ന വീരനെ
നാട്ടിൽ നിന്ന് തുരത്തിടാം
കൊറോണയെ അകറ്റിടാം
അകറ്റിടാം തുരത്തിടാം
കൊറോണയെന്നമാരിയെ.

ആദിത്യ സുരേഷ് എസ്
8 C, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത