ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ശാസ്ത്രം കോവിഡ് 19 നേ തളക്കുമോ? അതോ .......

Schoolwiki സംരംഭത്തിൽ നിന്ന്
ശാസ്ത്രം കോവിഡ് 19 നേ തളക്കുമോ? അതോ .......


ഈ യുഗത്തെ നമുക്ക് ശാസ്ത്ര യുഗം എന്നു പറയാം. നമ്മൾ ശിലായുഗത്തിൽ നിന്നും പതിയെപതിയെ സഞ്ചരിച്ച് ആണവ യുഗത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ആണവ യുഗത്തിൽ മനുഷ്യൻ എത്തിയപ്പോൾ സമയവും ദൂരവും അവന്റെ അധികാരപരിധിയിൽ വന്നു. പ്രകൃതി അവന്റെ സാമ്രാജ്യവും അവൻ ചക്രവർത്തിയും.വായു ജലം അഗ്നി മുതലായവയെ അവൻ നിയന്ത്രിക്കുന്നു. ഈ ബ്രഹ്മാണ്ഡത്തിലെ അനേകം നിഗൂഢ രഹസ്യങ്ങളിലേക്ക് അവൻ വെളിച്ചം പകർന്നു. സമുദ്രത്തിന്റെ ആഴത്തെയും ആകാശത്തിലെ ഉന്നതിയും അവൻ തൊട്ടറിഞ്ഞു. ഓരോ മഹത്തായ കണ്ടുപിടുത്തങ്ങളിലൂടെയും അവൻ തന്റെ ശ്രേഷ്ഠത തെളിയിച്ചു. ഇങ്ങനെ അവൻ ഈ ബ്രഹ്മാണ്ഡത്തെ വിജയിച്ചുവെന്ന് അഹങ്കരിക്കാൻ തുടങ്ങി. അവന്റെ ഈ കണ്ടുപിടുത്തങ്ങൾ മനുഷ്യനന്മയ്ക്ക് ഉള്ളത് അല്ലായിരുന്നു എന്ന് അവന് മനസ്സിലാക്കി കൊടുത്തത് കൊറോണ എന്ന മഹാമാരി ആണ് . ഈ മഹാ രോഗത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ അവന് ഒരു കാര്യം മനസ്സിലായി, താൻ കണ്ടുപിടിച്ചതിലേറെയും മനുഷ്യനെ രക്ഷിക്കാൻ ഉള്ളതായിരുന്നില്ല. മാനവരാശിയുടെ രക്ഷയ്ക്കായി പുതിയ ഗവേഷണങ്ങളിലേക്ക് തനിക്ക് ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് കൊറോണ അവന്‌ മനസ്സിലാക്കിക്കൊടുത്തു. ആധുനിക കാലഘട്ടത്തിൽ ലോകജനതയെ അപ്പാടെ തകർത്തു ഭയപ്പെടുത്തി നിശ്ചലമാക്കിയ മറ്റൊരു വിപത്ത് ഉണ്ടായിട്ടില്ല. മനുഷ്യൻ നേടിയ ശാസ്ത്രനേട്ടങ്ങൾ പിന്നിലാക്കി കൊറോണ എന്ന മഹാമാരി ഈ ഭൂമിയെ ആകെ പിടിച്ചുലക്കുകയാണ്. ഈ നൂറ്റാണ്ടുകാലം വൈദ്യം ശാസ്ത്രം ഗവേഷണം സാങ്കേതികം എന്നിവയുടെ അതിശയപൂർണമായ വളർച്ചയുടെ കാലമായിരുന്നു. ഈ വളർച്ച ഉണ്ടായിട്ടും അത്യന്തം വ്യാപന ശേഷിയുള്ള കോവിഡ് -19 ഉന്മൂലനം ചെയ്യാൻ മനുഷ്യന് കഴിയുന്നില്ല. ഇപ്രകാരം ഒരു മഹാ വിപത്തായി ഇത് മാറിയിരിക്കുകയാണ്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ലോകത്താകമാനം പടർന്നുകയറാൻ കഴിഞ്ഞ ഒരു ലോക മഹാമാരി ആണ് കൊറോണ. കോവിഡ് 19 എന്ന ചുരുക്കപ്പേര് വികസിക്കുമ്പോൾ കൊറോണ വൈറസ് ഇൻഫെക്ടഡ് ഡിസീസ് 19 എന്നാകും. മനുഷ്യരാശിക്ക് സമൂലമായി ആയി ഭീഷണി ഉയർത്തുന്ന ഈ ലോകത്തെ അകറ്റാൻ ഏറ്റവും നല്ല മാർഗ്ഗം ബോധവൽക്കരണം തന്നെയാണ് . ഇനിയും പ്രതിരോധ മരുന്നു കണ്ടുപിടിച്ചിട്ടില്ല എന്നതിനാൽ ഈ രോഗത്തെ ലോകജനത ഭയത്തോടെ വീക്ഷിക്കണം. കൊറോണാ ബാധിതനായ ഒരാൾ അയാളറിയാതെ തന്നെ നിരവധി പേർക്ക് രോഗം സംഭാവന ചെയ്യുന്നു. അതിനാലാണ് ഈ മഹാമാരി ഇത്രയും വേഗത്തിൽ പകരുന്നത്. അതുകൊണ്ട് രോഗത്തിനെതിരെ ബോധവാന്മാരാക്കുകയും രോഗം മറ്റാർക്കും പകർത്തില്ല എന്ന് സ്വയം തീരുമാനം എടുക്കുകയും ചെയ്താൽ ഒരു പരിധിവരെ രോഗം തടയാൻ കഴിയും. കോവിട് 19ന് ഭയത്തോടെ ആശങ്കയോടെ കാണുന്നവർ അധികമാണ് എന്നാൽ ഈ രോഗത്തെ തുരത്താൻ ജാഗ്രതയാണ് വേണ്ടത്. കൊറോണ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ശരീരത്തെ ആ വൈറസ് ഉടൻ നശിപ്പിക്കില്ല . ഈ ഗണത്തിൽ പെടുന്ന മറ്റ് വൈറസുകൾ പരത്തുന്ന നിപ്പാ സാർസ് എന്നിവ മനുഷ്യനെ പിടികൂടിയാൽ അവ കഴിയുന്നതും വേഗം ആ ശരീരത്തെ കീഴ്പ്പെടുത്തും അതായത് മരണം സുനിശ്ചിതം എന്നർഥം. അതുകൊണ്ടുതന്നെ ഈ വൈറസ് വ്യാപനം തടയാൻ വളരെ എളുപ്പവുമാണ്. എന്നാൽ കോവിഡ് -19 മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് 14 മുതൽ 28 ദിവസം വരെ വളരെ സുഖകരമായി അവിടെ താമസിക്കുന്നു. അതായത് മനുഷ്യനെ കൊല്ലാൻ ഉള്ള കഴിവ് ഇതിന് ഇല്ലതന്നെ. പക്ഷേ ഈ കാലഘട്ടത്തിൽ അനേകം മനുഷ്യരിലേക്ക് പ്രവേശിക്കാൻ ഇവയ്ക്ക് കഴിയും. അതുകൊണ്ടാണ് ഈ വൈറസിന്റെ വ്യാപനം ഭയാനകം ആകുന്നത് . എന്നാൽ നമുക്ക് ജാഗ്രത ഉണ്ടെങ്കിൽ ഇവയെ അതിജീവിക്കാൻ കഴിയും. ജന്തുക്കളിൽ നിന്നും മനുഷ്യരിലേക്ക് മാത്രമേ പടരൂ എന്ന് വിശ്വസിച്ചിരുന്ന ഈ മഹാമാരി മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുമെന്നതിന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചിരിക്കുന്നു. ന്യൂയോർക്കിലെ ബ്രോങ്ക്സ് സുവോളജിക്കൽ പാർക്കിലെ കടുവയിൽ കൊറോണ രോഗം കണ്ടെത്തിയിരിക്കുന്നു. ഇതിനുമുൻപ് ഹോങ്കോങ്ങ് ബെൽജിയം എന്നീ രാജ്യങ്ങളിലെ പൂച്ചകളിൽ ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. മാംസഭുക്കുകളായ മൃഗങ്ങളിൽ രോഗബാധ ഉണ്ടായെന്ന് മുൻകാല ഗവേഷണ ഫലങ്ങൾ തെളിയിക്കുന്നു. മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത വികസ്വരരാജ്യങ്ങളിൽ വളരെ കുറവാണ് എന്നാൽ വികസിത രാജ്യങ്ങളിൽ മനുഷ്യർ ഓമനമൃഗങ്ങളെ ബെഡ്റൂമിൽ പോലും സ്ഥാനം കൊടുക്കുന്നു. ന്യൂയോർക്കിലെ മൃഗശാലയിലെ കടുവയിൽ ശ്വാസകോശ രോഗ ലക്ഷണങ്ങൾ ആണ് കണ്ടെത്തിയിരിക്കുന്നത് . സാധാരണയായി ജന്തുക്കളിൽ ദഹനേന്ദ്രിയവ്യവസ്ഥയെ ആണ് ഈ വൈറസ് ബാധിക്കുന്നത് വളർത്തുമൃഗങ്ങൾക്ക് നിലവിൽ കൊറോണ രോഗത്തിന് എതിരെയുള്ള വാക്സിൻ നിലവിലുണ്ട്. മനുഷ്യശരീരത്തിലെ വായ് കണ്ണ് മൂക്ക് എന്നീ അവയവങ്ങളിലും കൂടെ വേഗത്തിൽ മനുഷ്യന്റെ തൊണ്ടയിൽ എത്തി അവിടെ നിന്നും ശ്വാസകോശത്തിൽ പ്രവേശിക്കുന്നു. കോവിഡ് 19 ന്റെ പ്രഭവസ്ഥാനം 2019 ഡിസംബർ മാസം 8 ാം തീയതിയാണ് ലോകാരോഗ്യ സംഘടന കോവിഡ് രോഗിയെ ചൈനയിൽ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏഷ്യ ഭുഖണ്ഡത്തിലെ വലിയ രാജ്യങ്ങളിലൊന്നായ ചൈനയിലെ ഹൂബൈ എന്ന പ്രവിശ്യയുടെ തലസ്ഥാന നഗരമായ വുഹാനിൽ ആണ് കോവിഡ് 19 രോഗിയെ കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ കൊറോണ വൈറസ് രോഗം ജന്തുജന്യ രോഗമാണെന്ന് പറയുമ്പോഴും അതിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. വുഹാനിലെതന്നെ ഒരു പരീക്ഷണശാലയിൽ നിന്നാണ് ഈ വൈറസ് പുറത്തേയ്ക്ക് വന്നതെന്ന് ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ആരോപിക്കുന്നു. ഇതിനും വ്യക്തമായ തെളിവുകളില്ല . അതുകൊണ്ട് നമുക്ക് ഇതൊരു ജന്തുജന്യരോഗമാണെന്ന് വിശ്വസിക്കാം. മാംസഭുക്കുകളിൽ രോഗബാധയ്ക്ക് വൻ സാധ്യത ഉള്ളതിനാൽ വുഹാനിലെ ഇറച്ചി വിപണി വൈറസിന്റെ ഉറവവിടകേന്ദ്രമാക്കാൻ സാധ്യത. വുഹാനിലെ അതിപ്രശസ്തിമായ ഫിഷ് മാർക്കറ്റിൽ ലഭിക്കുന്നത് വന്യജീവികളുൾപ്പടെയുള്ളവയുടെ മാംസമാണ്. ഇവിടെ വിവിധയിനം പാമ്പുകളുടെ മാംസവും സുലഭമായി ലഭിയ്ക്കും .പൂച്ച ,പട്ടി ,വവ്വാൽ ,മരപ്പട്ടി, തേൾ ,തവള എന്നു തുടങ്ങി വംശനാശഭീഷണി നേരിടുന്ന ഈനാംപേച്ചിയുടെ ഇറച്ചിവരെ ഇവിടെ സുലഭമാണ്. ഏറ്റവും ഒടുവിൽ പറയുന്നത് പാമ്പിന്റെയോ ഈനാം പേച്ചിയുടെയോ മാംസമാണ് ഈ വൈറസിന്റെ ഉറവിടം എന്നാണ്. ഇപ്രകാരം ലോകത്തിനെ കിടുകിടെ വിറപ്പിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ പ്രഭവസ്ഥാനം വുഹാനിലെ ഫിഷ് മാർക്കറ്റിൽ നിന്നാണെന്ന് വിശ്വസിക്കാം. കോവിഡിനെ പ്രതിരോധിക്കാൻ വീടും പരിസരവും വൃത്തിയായി സുക്ഷിക്കാം. ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈകഴുകാം. മാസ്ക് അഥവാ മുഖാവരണം നിർബന്ധമായും ഉപയോഗിക്കാം. സാമൂഹികഅകലം കൃത്യമായി പാലിക്കാം. ആൾക്കുട്ടം ജനത്തിരക്ക് എന്നിവയിൽ നിന്നും അകന്ന് നിൽക്കാം. കഴിവതും യാത്രകൾ ഒഴിവാക്കാം.

അക്ഷയ് അശോകൻ
10 C ഗവ.മോഡൽ എച്ച് എച്ച് എസ്സ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം