ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
വിജയം


പച്ചപ്പു പുതഞ്ഞു കിടക്കുന്ന ഗ്രാമം .കളകളാരവത്തോടുകൂടി ഒഴുകുന്ന പൂഞ്ചോല, നെൽക്കതിരുകൾ സമ്പന്നമായ പാടവരമ്പ്, ഗ്രാമത്തിലെ നെൽപ്പാടങ്ങളെ തഴുകിയണഞ്ഞെത്തുന്ന കാറ്റ് ,ഗിരിനിരകളിലൂടെ പാറിപ്പറന്നു രസിച്ചു നടക്കുന്ന കുഞ്ഞിക്കിളികൾ. മന്ദമാരുതനോടൊപ്പം ചുവടുവയ്ക്കുന്ന പുഷ്പലതാദികൾ. പറന്നുവരുന്ന കൊച്ചു പൂമ്പാറ്റകൾ. ഗ്രാമ ഭംഗിയെ ആസ്വദിക്കാനായി മാറിമാറി വന്നെത്തുന്ന ആദിത്യനും തിങ്കളും താരങ്ങളും ഈ ഗ്രാമ ഭംഗിയെ എന്നും കണികണ്ട് ഉണർന്നിരുന്ന ഒരു കുഞ്ഞു കുടിൽ ഉണ്ട്. ആ കുഞ്ഞു കുടിലിലാണ് ഗ്രാമത്തിൻറെ മണിമുത്ത് താമസിച്ചിരുന്നത് അവളുടെ പേരാണ് അമ്മിണി എന്നാൽ ആ ഗ്രാമത്തിൽ ഉള്ളവരെല്ലാം അവൾ സ്നേഹത്തോടെ അമ്മു എന്നാണ് വിളിച്ചിരുന്നത്. അവളോടൊപ്പം അവളുടെ അമ്മയും അച്ഛനും മുത്തശ്ശിയും മുത്തശ്ശനും പിന്നെ കുഞ്ഞനിയനും ആണ് ഉണ്ടായിരുന്നത്. അമ്മു എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് കലാപരമായ കാര്യങ്ങളിലും മറ്റെല്ലാ പരിപാടികളിലും അവൾ മിടുക്കിയാണ് .തന്റെ വീടും പരിസരവും എല്ലാം ദിവസവും വൃത്തിയാക്കും. ആ ഗ്രാമത്തിലെ കണ്മണിയാണ് അമ്മു. അങ്ങനെയിരിക്കെ ഒരുനാൾ ഏതോ ഒരു ജീവി കാരണം പള്ളിക്കൂടങ്ങളും പ്രാർത്ഥനാലയങ്ങളും കടകമ്പോളങ്ങളും പൂട്ടിയിട്ടു . തന്റെ അധ്യാപകരുടെ സഹായത്താൽ ജീവിയെക്കുറിച്ചുള്ള എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കി തുടർന്ന് അമ്മു താൻ മനസ്സിലാക്കിയ എല്ലാ കാര്യങ്ങളും തന്റെ ഗ്രാമവാസികൾക്ക് പറഞ്ഞുകൊടുത്തു നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കുഞ്ഞു ജീവികളെ ജീവശാസ്ത്രം എന്ന ശാസ്ത്ര പഠന ശാഖ സൂക്ഷ്മജീവികൾ അല്ലെങ്കിൽ മൈക്രോ ഓർഗാനിസം എന്നാണ് വിളിക്കുന്നത് .പിന്നെ ഇവയിൽ അപകടകാരികളായ ഉള്ളവയെ വൈറസ് എന്നാണ് വിളിക്കുന്നത് ഈ തരത്തിലുള്ള കുഞ്ഞൻ ജീവി കാരണമാണ് സർക്കാർ ഇപ്പോൾ ഈ അടച്ചുപൂട്ടൽ നടപ്പാക്കിയിരിക്കുന്നത് ഇത്തിരികുഞ്ഞൻ വൈറസിനെ കൊറോണ അല്ലെങ്കിൽ കോവിഡ് 19എന്ന പേരാണ് ശാസ്ത്രലോകം നൽകിയിരിക്കുന്നത് ഈ വൈറസ് മനുഷ്യർക്ക് മാത്രമല്ല ജീവനുള്ള ഏത് വസ്തുവിനും ഇത് ബാധിച്ചാൽ അപകടകരമാണ് ഈ വൈറസ് സമൂഹവ്യാപനം നേടിയാൽ തന്നെ ഇതൊരു വെല്ലുവിളിയായി മാറും. അതുകൊണ്ടാണ് സർക്കാർ ഈ അടച്ചുപൂട്ടൽ നടപ്പാക്കിയിരിക്കുന്നത് .ഈ വൈറസിനെ ഐക്യരാഷ്ട്രസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു.ലോകമാകെയുള്ള ജനതയെ തന്നെ കാർന്ന്തിന്നുകൊണ്ടിരിക്കുകയാണ് ,അതിനാൽ നമ്മുടെ സർക്കാരിന്റെ ഏതുതരത്തിലുള്ള നിർദ്ദേശം ഞങ്ങളും നാം ശിരസാവഹിച്ച് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷികമാണ് .അതുകൊണ്ടുതന്നെ കൊറോണ വൈറസ് ബാധിച്ചാലുള്ള രോഗലക്ഷണങ്ങളെ കുറിച്ചും രോഗപ്രതിരോധ കുറിച്ചും എല്ലാപേരെയും അമ്മു ബോധവാന്മാരാക്കി .അങ്ങനെ കൊറോണയെകുറിച്ചുള്ള എല്ലാ കാര്യങ്ങളും അമ്മു തന്റെ ഗ്രാമവാസികളെ ബോധവാന്മാരാക്കി. അങ്ങനെ അവരെല്ലാവരും ശുചിത്വത്തോടെ കൂടി ആ ഗ്രാമത്തിൽ നിന്നും കൊറോണയെ അകറ്റി നിർത്തി .ആ ഗ്രാമത്തിലെ ഗ്രാമവാസികളെല്ലാം ഒറ്റക്കെട്ടെടെ ഒറ്റമനസ്സോടെ കൊറോണ എന്ന മഹാമാരിയെ ആ ഗ്രാമത്തിൽ നിന്ന് ചെറുത്ത് നിർത്താനുള്ള പോരാട്ടം തുടർന്നു. തന്റെ ഗ്രാമവാസികളെല്ലാം തങ്ങളുടെ വീടും പരിസരവും ശുചിയാക്കികൊണ്ടിരുന്നസമയത്ത് അമ്മു തന്റെ പേപ്പർക്രാഫ്റ്റും രചനകളും ഒക്കെയായി സമയം ചിലവഴിച്ചു. അവൾ വീട് വൃത്തിയാക്കിയില്ല എന്നല്ല ഇതിനർത്ഥം അവൾ നിത്യേന തന്റെ വീടും പരിസരവും വൃത്തിയാക്കി അതുകൊണ്ട് അവൾക്ക് സമയം ചെലവഴിക്കാൻ ഒരുപാടുണ്ടായിരുന്നു ആ സമയമെല്ലാം അവർ കൃത്യമായി തന്നെ ഉപയോഗിച്ചു തന്നെ സമയം ചെലവാക്കിയത് സ്വന്തം കഴിവുകള് വികസിപ്പിച്ചും മറ്റുള്ളവരെ സഹായിക്കുാനുമാണ്. അങ്ങനെയിരിക്കെ മാനവ ജനതയുടെ അക്ഷീണമായ പരിശ്രമത്താൽ കൊറോണ എന്ന കുഞ്ഞനെ ലോകത്ത് നിന്ന് തന്നെ പിഴുതെറിഞ്ഞു പതുക്കെപ്പതുക്കെ ജനജീവിതം പഴയതുപോലെ ആയി അങ്ങനെ പള്ളിക്കൂടങ്ങൾ എല്ലാം തുറന്നു . അമ്മുവിന്റെ സ്കൂളും തുറന്നു .അങ്ങനെയിരിക്കെ ഒരു ദിവസം ക്രാഫ്റ്റ് വർക്കുമായി ബന്ധപ്പെട്ട് അവളുടെ സ്കൂളിൽ ഒരു മത്സരം നടന്നു അതിമനോഹരമായ ഒരു പേപ്പർ ക്രാഫ്റ്റ് അവതരിപ്പിച്ച അമ്മുവിനെ ഒന്നാം സ്ഥാനം കരസ്ഥമായി. അങ്ങനെയിരിക്കെ ആണ് മാത്യു എന്ന ഒരു മാധ്യമ പ്രവർത്തകൻ അമ്മുവിന്റെ ഗ്രാമത്തിൽ എത്തിയത്. കഴിഞ്ഞ കൊറോണ കാലത്ത് ലോകമൊട്ടാകെ ഭയചകിതരായിരുന്നപ്പോൾ ഒരു കേസ് പോലും ആഗ്രാമത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അതിന് കാരണം എന്ത് എന്ന് അറിയാൻ വേണ്ടിയാണ് മാത്യു എന്ന മാധ്യമ പ്രവർത്തകൻ ആ ഗ്രാമം സന്ദർശിച്ചത്. മാത്യു ഗ്രാമവാസികളോട് ചോദിച്ച ചോദ്യത്തിന് എല്ലാപേർക്കും ഒരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു അമ്മു. ഈ അന്വേഷണം അമ്മുവിനെ യും അവളുടെ ഗ്രാമത്തെയും പ്രശസ്തമാക്കി അവളെ തേടി ഒരുപാട് അംഗീകാരങ്ങളും പുരസ്കാരങ്ങളും വന്നു .അതിനിടയിൽ അവളോട് ആരോ ചോദിച്ചു ഇത്രയും ചെറുപ്രായത്തിൽ തന്നെ നിങ്ങളുടെ ഈ ഉയർച്ചയ്ക്ക് കാരണം എന്താണ് അവൾ ഉത്തരം പറഞ്ഞു സഹജീവി സ്നേഹം എന്ന മൂല്യം എല്ലാം മാനവരിലും വളർത്തുക പിന്നെ ശുചിത്വത്തിലൂടെ ഉള്ള പരിശ്രമം വിജയത്തിലേക്കുള്ള മാർഗം.


ആൻസി ദാസ് എ ആർ
9 A ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ