ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അംഗീകാരങ്ങൾ/2024-25
2024 എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി. 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ചാന്ദ്രദിനത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ ക്വിസ് മൽസരത്തിൽ പത്താം ക്ലാസ്സിലെ അർജുൻ മേഖലാതലത്തിൽ ഒന്നാം സ്ഥാനത്തെത്തി ജില്ലാ മൽസരത്തിൽ പങ്കെടുത്തു
സബ് ജില്ലാ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടി.വോളിബോൾ സീനിയർ മൂന്നാം സ്ഥാനം നേടി. ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം നേടി.
കരാട്ടെ ച്യാമ്പ്യൻഷിപ്പിൽ 35 kg വിഭാഗത്തിൽ അഭിനവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂനിയർ ബോയ്സ് ഷട്ടിൽ ബാറ്റ്മിന്റൺ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കേന്ദ്ര ശാസ്ത്രസാങ്കേതിത വകുപ്പ് നൽകുന്ന ഇൻസ്പയർ അവാർഡ് ഏഴാം ക്ലാസ്സിലെ സുര്യനന്ദയ്ക്ക് ലഭിച്ചു.
ഈ വർഷം NMMS പരീക്ഷയിൽ മൂന്ന് കുട്ടികൾ വിജയികളായി.
സൂരജ് എസ് വി, അനഘ, അനുഷ്ക എ ബി എന്നീ കുട്ടികൾക്ക് പ്ലസ് ടു വരെ സ്കോളർഷിപ്പ് ലഭിക്കും.