ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവർഷം 1088,1095എന്നീ രണ്ടു സന്ത൪ഭങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയിൽ മൂലയിൽ വീട്ടിൽ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തിൽ പരദേശ ബ്രാഹ്മണ വെന്ക്കിട്ടരാമൻ പുത്രൻ സുബ്രഹ്മണ്യ അയ്യർ, കരിയിൽ വലിയവീട്ടിൽ കാളിപ്പിളള പത്മനാഭപ്പിളള എന്നിവർ ചേർന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ദ൪ഭങളിലായി 50സെന്റും 94 സെന്റും വാങ്ങിയതായി കാണുന്നു.അതോടപ്പം സ്ക്കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തിൽ വിവരിക്കുന്നു. ആയതിനാൽ കിട്ടിയ വിവരമനുസരിച്ച് 94 വ൪ഷങൾക്ക് മു൯പ് സ്കൂൾ നിലനിന്നിരുന്നു എന്ന് തെളിയുന്നു

നിലവിലിരുന്ന കുടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂൾ ഉൾപ്പെടുത്തി ഹയർഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നതായും ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവിന്റെയുംശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെയും ജന്മദിനങൾ ആഘോഷിച്ചിരുന്നതായും പൂർവവിദ്യാർത്ഥികൾ പറയുന്നു.ആദ്യകാലത്ത് ഫസ്ററ് ഫോം സെക്കന്റ് ഫോം,തേ൪ഡ് ഫോം സമ്പ്രദായമാണ് നിലവിലിരുന്നത് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്ററർ കാലടി കൃഷ്ണപിളള 1981-1982-ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു. 2004-2005ൽ ഹയ൪ സെക്കന്ററി സ്കൂളായി.

ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.ഇഞ്ചിനീയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങ്ങിയവ൪.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം