ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി. സ്‌കൂളിലെയും കോളേജിലെയും വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന പ്രസ്ഥാനമാണിത്. ആയതിനാൽ സ്വയം സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്. എൻ.സി.സി .യിൽ കര,നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്. ഹൈസ്‌ക്കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുമാണ് വിദ്യാർത്ഥികളെ എൻ.സി.സി.യിൽ ചേർക്കുന്നത്. എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു.എൻ സി സി ഗേൾസ് ബറ്റാലിയൻ ആണ് സ്കൂളിലുള്ളത്.ഒൺ കേരളാ ഗേൾസ് ബറ്റാലിയൻ ശാസ്തമംഗലം ആണ് ഇതിന്റെ ഓഫീസ്.

എൻ.സി.സി

ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിൻെറ ചരിത്രത്തിൽ ഒരു മഹത്തായ നേട്ടം കൂടി 2021 ൽ ലഭിക്കുകയുണ്ടായി. എൻ.സി.സി യൂണിറ്റിൻെറ അലോട്ട്മെൻെറ്.. 29/12/2021 നാണു ഫസ്റ്റ് ബാച്ചിന്റെ എൻട്രോളമെന്റ് നടന്നത്. ഇതിൽ 8 - ആം സ്റ്റാൻഡേർഡ് ലെ 55 കേഡട്സ് നാണു എൻട്രോളമെന്റ് ലഭിച്ചത്.തുടർന്ന് ജനുവരി 7 നും 20 നും 3 മണിക്കൂർ ദൈർഘ്യമുള്ള പരേഡ് നടന്നു. ഇതിന് നേതൃത്വം നൽകിയത് ആർമി ഉദ്യോഗസ്ഥരാണ്. നമ്മുടെ സ്കൂളിൽ എൻ സി സി യുടെ ചാർജ് എടുത്തിരിക്കുന്നത്  യുപിയിലെ അധ്യാപികയായ ആൻസി ടീച്ചർ ആണ്. കെയർടേക്കർ ആയ ടീച്ചറുടെ നേതൃത്വത്തിലാണ് പരേഡുകൾ നടത്തപ്പെടുന്നത്.നമ്മുടെ സ്കൂളിന് 1 (kerala) girls ന്റെ  Army wing ആണ് ലഭിച്ചിരിക്കുന്നത്. ആദ്യബാച്ചിൽ 55 കേഡറ്റുകൾക്ക് ആണ് എൺട്രോൾ മെന്റ് ലഭിച്ചത്.എൻസിസി കേഡറ്റുകൾക്ക് പരേഡ് ഉള്ള  എല്ലാദിവസവും ഭക്ഷണം അധ്യാപകരുടെ നേതൃത്വത്തിൽ നൽകുന്നു.

രാജ്യസുരക്ഷയുടെ ബാലപാഠങ്ങൾ

            2022- 23 അധ്യയന വർഷത്തിൽ എൻസിസിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസുകളും ലഘു ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനവും പരേഡും ചിട്ടയായ ക്ലാസും നൽകി. എൻ സി സി കേഡറ്റുകൾക്ക് വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ചു . 2002 മെയ് 20 മുതൽ 29 വരെ കോട്ടൺഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന എ ടി സി ക്യാമ്പിൽ 20 കേഡറ്റുകൾ പങ്കെടുക്കുകയും ഇന്റർ ബറ്റാലിയൻ സ്പോർട്സ് ഷൂട്ടിംഗ് മത്സരത്തിൽ സർജന്റ് ആർദ്ര സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. നവംബർ 30 മുതൽ ഡിസംബർ 7 വരെ പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ  നടത്തിയ സി എ റ്റി സി ക്യാമ്പിൽ 36 കേഡറ്റുകൾ പങ്കെടുക്കുകയും ജൂനിയർ വിങ്ങിൽ ഒന്നാം സ്ഥാനവും എവറോളിംഗ് ട്രോഫിയും സ്വന്തമാക്കുകയും ചെയ്തു . അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 2022 ജൂൺ 21ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിലും കേഡറ്റുകൾ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കി അമൃത് മഹോത്സവ്  പദ്ധതി പ്രകാരം എല്ലാ യൂണിറ്റിൽനിന്നും പതാക വിതരണം നടത്തി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പരേഡിൽ കേഡറ്റുകൾ പങ്കെടുത്തു. നമ്മുടെ സ്കൂളിലെ ആദ്യ ബാച്ചിന്റെ എ സർട്ടിഫിക്കറ്റ് എക്സാം ജനുവരി 27, 2023 ന് നടക്കുകയും എല്ലാ കേഡറ്റുകളും ഉന്നത  ഗ്രേഡ് നേടി പാസ്സാവുകയും  ചെയ്തു.

ചിത്രശാല

ചിത്രശാലഎൻ.സി.സി