ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
കലാംശങ്ങൾ ഏറെയുള്ള ശാസ്ത്രവും ശാസ്ത്രാധിഷ്ഠിതവുമായ കലയായ ഗണിതത്തെ വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. 2021 ആഗസ്റ്റ് 4 ന് ഗണിത ക്ലബ്ബ്ൻെറ ഉത്ഘാടനകർമ്മം നിർവഹിക്കപ്പെട്ടു.
മുൻവർഷത്തെ പ്രവർത്തനങ്ങൾ
2019 ലെ ഗണിത ക്ലബ്ബിൻെറ ഉത്ഘാടന വേളയിൽ " സമാന്തരം " എന്ന പതിപ്പു് പ്രകാശിപ്പിച്ചു. സ്കൂൾ തല ഗണിതമേളകൾ സംഘടിപ്പിക്കുകയും സബ് ജില്ലാമത്സരങ്ങൾക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയുംചെയ്യും. 2019 ലെ ഗണിത മേളയിൽ പത്ത് ഡി യിലെ വിശ്വജിത്ത്.യു.വി. നായർ അപ്ലെെഡ് കൺസ്ട്രക്ഷന് സബ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ എ ഗ്രേഡും കരസ്ഥമാക്കി.
Nu MaTS തെരഞ്ഞെടുക്കപ്പെട്ടതിൽ രണ്ടുപേർ നമ്മുടെ സ്കൂളിൽ നിന്നും
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഗണിത വിഷയങ്ങളിൽ തൽപരരായ വിദ്യാർഥികളെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ 2012 ആരംഭിച്ച പദ്ധതിയാണ് Nu MaTS (NurturingMathematical Talents in Schools). സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ( SCERT) നടപ്പിലാക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷയിലൂടെയാണ് ആറാം ക്ലാസിലെ വിദ്യാർത്ഥികളെ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഈ അധ്യായന വർഷം സംസ്ഥാനതല പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കുട്ടികളിൽ രണ്ടുപേർ പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിലെ മിടുക്കന്മാരാണ്. 6B ക്ലാസിലെ അമൽ.S.M, 6 D ക്ലാസിലെ മുഹമ്മദ് ഷിനാദ് എന്നിവർ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.