രാവില്ല പകലില്ലാത്ത കോവിഡിനോട്
പോരാടുന്ന ദൈവങ്ങളെ ഒരായിരം നന്ദി
പ്രാർത്ഥിക്കുന്നു ഞാൻ നിങ്ങൾ വേണ്ടി
ഡോക്ടർമാർ നഴ്സുമാർ പോരാടുന്നു
വെന്തുരുകുന്നു ആ പടച്ചട്ടയ്ക്കുള്ളിലിവർ
ഉറ്റവർ ഉടയവരെ കാണാതെ പ്രവർത്തിക്കുന്നു
നാടിന് വേണ്ടി അഭിമാനിക്കുന്നു ഞങ്ങൾ
കേരളീയർ ആരോഗ്യ പ്രവർത്തകരെയോർത്ത്
രോഗികൾക്കവർഅമ്മയായി മാറുന്നു
ദൈവമായി മാറുന്നു അതിജീവനത്തിന്റെ മാതൃക
കേരളീയ മാതൃകലോകം അംഗീകരിക്കുന്നു
കേരള മാതൃകയെ ലോകം അംഗീകരിക്കുന്ന
കേരളം ദൈവത്തിന്റെ സ്വന്തം നാട്
ലോകം അംഗീകരിക്കുന്ന കേരളം
സ്നേഹമുള്ള നാട് ൈഎക്യമുള്ള നാട്
വാഴ്ത്തുന്നു കാവൽകാരാം പോലീസുകാരെ
മനുഷ്യരെ അവർ സംരക്ഷിക്കുന്നു
മറുഭാഗത്ത് ഡോക്ടർമാർ
മനുഷ്യരെ സംരക്ഷിക്കുന്നു .
അഭിമാനിക്കുന്നു കേരളം
ഞാൻ ഇവരുടെ കൈയ്യിൽ സുരക്ഷിതമാണ്
നന്ദി മനുഷ്യരെ നന്ദി
നിങ്ങൾ ഒരുമിച്ചാണ് എന്ന് കണ്ടതിൽ നന്ദി
നൻമയുടെ തിരി തെളിയുന്ന നേരം
ഞാൻ ഉറപ്പ് തരുന്നു
എന്റെ ഹൃദയത്തിൽ നിങ്ങൾ സുരക്ഷിതർ .