ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
വനജീവിയായിരുന്ന മനുഷ്യർ ഇപ്പോൾ ആ ജീവിതത്തിന് വഴി തേടുകയാണ് . ഭൂമിക്ക് പകരം മറ്റൊരിടത്താവളം തേടുകയാണ് നാം.കാരണം ഈ താവളത്തിന് എന്തും സംഭവിക്കാം.നമ്മുടെ അതിബുദ്ധിയാണ് ഇതിന് കാരണം.മറ്റ് ജീവജാലങ്ങൾ നമ്മെ ശപിച്ചുവെന്ന് വരാം. മ നുഷ്യൻ ഭൂമിക്ക് കാൻസറായി മാറുന്നു.ഈ നാശത്തിൽ നിന്ന് നമുക്ക് മാത്രമായി രക്ഷപ്പെടാൻ കഴിയില്ല.പരിസ്ഥി യിൽ ഓരോരുത്തരും പരസ്പരം ആശ്രിതരാ ണ് . മറ്റ് ജീവജാലങ്ങളില്ലാതെ നമുക്ക് നിലനിൽപ്പ് സാധ്യമല്ല.ഐക്യരാഷ്ട്ര സംഘടന പോലും പ്രകൃതിസംരക്ഷണത്തിൽശ്രദ്ധ കേന്ദ്രീകരിക്കുന്നു.കാരണം നാം മരിക്കുന്നതിന് മുമ്പ് പ്രകൃതി മരിക്കരുത് . 1992 ജൂൺ 5-14 വരെ റിയോഡിജനീറോയിൽ വച്ച് പരിസ്ഥിതിസം രക്ഷണ സമിതിയുടെ ഉച്ചകോടി നടന്നു. പരിസ്ഥിതിയുടെ സംരക്ഷണത്തിനായി ലോകരാജ്യങ്ങൾ 1170 കോടി ഡോളർ വാഗ്ദാനം ചെയ്തു.ഇപ്പോഴും പരിസ്ഥിതി സംരക്ഷണത്തിനായി രാഷ്ട്രതലവൻമാർ ജാഗ്രതയോടെ ഓരോ ഉ ടമ്പടികൾ ഒപ്പ് വയ്ക്കുന്നു.മനുഷ്യന്റെ ചില പ്രവൃത്തികൾ അന്തരീ ക്ഷത്തിൽ വ്യതിയാനം ഉണ്ടാക്കുന്നു.ഇത് മനുഷ്യനാശത്തിന് കാരണമാവും.നമുക്കു മുമ്പ് ഭൂമിയിൽ സ്ഥാനം പിടിച്ചവരാണ് സൂക്ഷ്മജീവികൾ.കാലാവസ്ഥാ വ്യതിയാനം കാരണം ഇവയ്ക്ക് ജനിതക മാറ്റം സംഭവിക്കുന്നു.ഇവ മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് രോഗം പരത്തുന്നു.ഇത് ഭയാനകമാണ് . മ ണ്ണിനെ മലിനമാക്കരുത് . മണ്ണൊലിപ്പ് തടയുക. ജലത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്താതിരിക്കുക.ഫാക്ടറികളിൽ നിന്നും വണ്ടികളിൽ നിന്നും പുറത്തു വരുന്ന വിഷവാതകങ്ങൾ ഭൂമിയെ കൊല്ലുമെന്ന് തിരിച്ചറിയുക.ശബ്ദമലിനീകരണം തടയുക.ഭൂമിക്കൊരു കുട പോലെ നിലനിൽ ക്കുന്ന ഓസോൺപാളിയെ വിള്ളലുകളിൽ നിന്നും സംരക്ഷിക്കുക. ഭൂ മിയിൽ മണ്ണ് , ജലം,വായു എന്നിവയിലുണ്ടാകുന്ന തകരാറുകൾ കാലാവസ്ഥയിലും പ്രതിഫലിക്കും.ഋതുഭേ ദങ്ങളിലുള്ള താളപ്പിഴകൾ സസ്യജാതിയെ യും ജന്തുക്കളെയും ഒരുപോലെ ബാധിക്കും.ഓർക്കുക ജൂൺ 5 ഒരു മരം നടാനും പ്രതിജ്ഞയെടുക്കാനുമുള്ള ദിവസം മാത്രമല്ല .നമ്മുടെ പ്രകൃതിയോട് നമുക്കുള്ള ചില കടമകൾ ഓർമ്മിക്കാൻ കൂടിയുള്ള ദിനമാണ് . പ്രകൃതിയില്ലെങ്കിൽ നമ്മളില്ല. അതുകൊണ്ട് അവളെ അമ്മയെപ്പോലെ സ്നേഹിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം