ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖ

മനോഹരമായപൂന്തോട്ടത്തിനു നടുവിലൂടെ അവൾ മെല്ലെ നടക്കുകയാണ്...... ചുവന്ന ചുണ്ടുകളും, സ്വർണത്തലമുടിയുമുള്ള ആ സുന്ദരിക്കുട്ടിയാണ് എല്ലാവർക്കും പ്രിയപ്പെട്ട വളായ ഏയ്ഞ്ചൽ...... അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ ആകാശത്തോളം ഉയരത്തിലായിരുന്നു... മാതാപിതാക്കൾക്കും, അദ്ധ്യാപകർക്കും, കൂട്ടുകാർക്കുമൊക്കെ അവളെ ഒരുപാടു ഇഷ്ടമായിരുന്നു.. തന്റെ മനോഹരമായ പാതയിലൂടെ എപ്പോഴും മുന്നേറിക്കൊണ്ടിരിക്കുവാനാണ് അവൾക്കിഷ്ടം.. !ഭാവിയിൽ രോഗികളെ കരുണയോടെ ശുശ്രൂഷിക്കുന്ന ഒരു നല്ല ഡോക്ടർ ആകാൻ അവൾ കൊതിച്ചിരുന്നു... സന്തോഷം നിറഞ്ഞ നാളുകളിലൂടെ അവളുടെ ജീവിതം കടന്നുപോയി... മനുഷ്യരെപ്പോലെതന്നെ പക്ഷികളെയും മൃഗങ്ങളെയും അവൾ സ്നേഹിച്ചിരുന്നു.. ഒരു കാര്യത്തിലും നിരാശപ്പെടുകയില്ലായിരുന്നു, എല്ലാം സമാധാനമായി ആലോചിച്ചു മാർഗ്ഗം കണ്ടെത്തും... അതായിരുന്നു അവളുടെ സ്വഭാവം. ഇപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധയായിരുന്നു..... എന്ത് പുസ്തകം കിട്ടിയാലും വായിക്കും, ഏയ്ഞ്ചൽ വായിക്കാത്ത പുസ്തകങ്ങൾ ഇല്ല.. എപ്പോഴും മുതിർന്നവരെ ബഹുമാനിക്കുകയും അവർ പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും ചെയ്യുമായിരുന്നു... അങ്ങനെ വർഷങ്ങൾ കടന്നുപോയി, അവളുടെ സ്വപ്നങ്ങളും പരിശ്രമങ്ങളുമെല്ലാം യാഥാർഥ്യമായി.... ! ഏയ്ഞ്ചൽ ആഗ്രഹിച്ചതുപോലെ ഒരു ഡോക്ടർ ആയി മാറി.... ചുറ്റുപാടും വേദന അനുഭവിക്കുന്ന രോഗികൾക്ക് അവൾ ഒരു സ്നേഹ സാന്ത്വനമായി ഓടിനടന്നു..... ! മറ്റുള്ളവരുടെ സ്നേഹവാക്കുകൾ കേട്ട് അവളുടെ കണ്ണ്‌ നിറഞ്ഞിരുന്നു.... അപ്പോഴാണ് ലോകജനതയെ മുഴുവൻ ഞെട്ടി വിറപ്പിച്ചുകൊണ്ട് കൊറോണ എന്ന വൈറസ് വില്ലനായി കടന്നുവന്നത്..... കണ്ണീരിന്റെയും വേദനയുടെയും വേലിയേറ്റത്തിൽ അവളുടെ മനസ്സ് അസ്വസ്ഥമായി..... ജീവനുവേണ്ടി കേഴുന്ന ഓരോ രോഗികളുടെയും അരികിൽ അവളുടെ ആശ്വാസ സ്പർശം എത്തിയിരുന്നു..... ആ മാലാഖ രോഗികൾക്ക് മുൻപിൽ ഒരു ദീപമായി പ്രകാശം പരത്തി..... തിരക്കുപിടിച്ച ദിനരാത്രങ്ങൾ ഏറെ കടന്നുപോയി.... ഒടുവിൽ ആ മാലാഖ തിരിച്ചറിഞ്ഞു.... താനും കൊറോണ എന്ന വൈറസിന്റെ പിടിയിൽ അകപ്പെട്ടെന്ന സത്യം...... കുറച്ചു ദിവസങ്ങൾക്കു ശേഷം അവളുടെ അവസ്ഥ വളരെ ഗുരുതരമായി.... പക്ഷേ... ലോകത്തിന്റെ പ്രാർത്ഥനയിലും കരുതലിലും ആ മാലാഖ മരണത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു...... ചുവന്ന ചുണ്ടുകളും സ്വർണത്തലമുടിയുമുള്ള ആ സുന്ദരി... അല്ല, ആ കരുണയുള്ള ഡോക്ടർ ഇന്നും കൊറോണക്കെതിരെ പോരാടുന്നു.... വേദനിക്കുന്ന രോഗികൾക്ക് ആശ്വാസമായി.... താങ്ങായി.... തണലായി... സ്വന്തം ഡോക്ടറായി..... ! ഏയ്ഞ്ചൽ എന്ന ഭൂമിയിലെ മാലാഖ.... !

റിയ ജയൻ
5A ഗവ.എച്ച്.എസ്.എസ്.വിളവൂർക്കൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ