ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം   
 വായനാദിനം  ജൂൺ 19
          വായനാദിനത്തോടനുബന്ധിച്ച് നടന്ന         
 അസംബ്ലി കവിയായ ശ്രീ വിഭുപിരപ്പൻകോട്
ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകനായ ശ്രീ ബാലചന്ദ്രൻ സാർ പ്രസംഗിച്ചു. കവിതയും തത്ത്വചിന്തയും ജീവിതദർശനങ്ങളും നിറ‍‍ഞ്ഞ 
മനോഹരമായ ഉദ്ഘാടന പ്രസംഗം കഴിഞ്ഞു,
കടൽത്തീരത്ത് എന്ന കഥയിലൂടെ ബാലചന്ദ്രൻ സാർ കുട്ടികളുടെ ആസ്വാദനതലത്തിൽ ഒരു 
പുതിയ അധ്യായം രചിച്ചു. വർണ്ണാഭമായ പോസ്റ്ററുകളും മനോഹരമായവാക്കുകളും,
ഇമ്പമാർന്ന കവിതാവരികളും മത്സരങ്ങളും വായനാദിനത്തിൻെറ പ്രത്യേകതകളായിരുന്നു.
                   വായനാവാരത്തോടനുബന്ധിച്ചു
വിവിധമത്സരങ്ങൾ നടന്നു. പദ്യപാരായണം,
പ്രസംഗം,ഉപന്യാസരചന തുടങ്ങിയവ നടത്തി 
വിജയികളെ പ്രഖ്യാപിച്ചു.
                  
            പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കലാസാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കുുന്നതിനായി പ്രവർത്തിക്കുന്നതാണ് വിദ്യാരംഗം കലാസാഹിത്യ സമിതി. മലയിൻകീഴ് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം വിഭാഗം വളരെ സജ്ജീവമായി പ്രവർത്തിച്ചുവരുന്നു. വിദ്യാരംഗം സമിതിയുടെ സബ്ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള വിവിധ മത്സരങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നും വിദ്യാർത്ഥികൾ മത്സരിച്ച് വിജയം കൈവരിക്കുകയായി. വാങ്മയം ഭാഷാ പ്രതിഭ മത്സരത്തിൽ അമേലിയ സി, നന്ദന സി ആർ എന്നീ വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാടൻപാട്ട് മത്സരത്തിൽ ശ്രീനന്ദ എ ജെ സംസ്ഥാനതലത്തിൽ വിജയിയായി. ഇത് സ്കൂളിന് അഭിമാനാർഹമായ നേട്ടമാണ്.