ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


GOTECGOTEC

                               കുട്ടികളുടെ English ആശയ വിനിമയശേഷി വർധിപ്പിക്കുന്നതായി ജില്ലാപഞ്ചായത്തും District centre for English ഉം സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് Global Opportunity through English Communication എന്നതാണ് ഇതിന്റെ പൂർണ്ണരൂപം.  2022-23 വർഷത്തിൽ ജില്ലാപഞ്ചായത്തിന്റെ കീഴിൽ വരുന്ന മികച്ച 26 സ്കൂളിലാണ് പദ്ധതി നടപ്പിലാക്കിയത്. അതിലൊന്നാണ് നമ്മുടെ സ്കൂളും. ഇതിന്റെ ഭാഗമായി ഏഴാം ക്ലാസ്സിലെ 25 കുട്ടികളും എട്ടാം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട 25  കുട്ടികളും ചേർന്ന് 50 കുട്ടികൾക്കായി 50 മണിക്കൂർ നീളുന്ന പഠന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. GOTEC ലെ പാർട്ടിസിപ്പൻസിന് അംബാസിഡർ ബാഡ്ജ് നൽകുകയുണ്ടായി. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട്  3:30 മുതൽ 4:30 വരെയാണ് ക്ലാസുകൾ നടന്നത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകരാണ് ക്ലാസ് എടുത്തത്. അവരെ Mentors എന്ന് വിളിക്കുന്നു. 

രസകരമായ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കാനായി. പദ്ധതിയുടെ അവസാനം നടന്ന മത്സരത്തിൽ School extempore, role play, Documentation എന്നീ മത്സരയിനങ്ങളിൽ നമ്മുടെ സ്കൂളിന് സെമി ഫൈനലിലും, ഗ്രാന്റ് ഫിനാലയിലും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ സാധിച്ചു. കനകക്കുന്നിൽ നടന്ന Exhibitionൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. കുട്ടുകളുടെ ആശയവിനിമയശേഷി സന്ദർശകരെ അത്ഭുതപ്പെടുത്തി.

ഈ അക്കാദമിക വർഷം 2023-24 GOTEC 76 സ്കൂളിൽ നടന്നുവരുന്നു. നമ്മുടെ സ്കൂളിലും 50 കുട്ടികൾ ഈ പദ്ധതിയുടെ ഭാഗമാണ്. വളരെ

OPPAM

                      ഒപ്പം

കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ എം എൽ എ നടപ്പിലാക്കിലാക്കിയ വിദ്യാർത്ഥിനി സൗഹൃദ പദ്ധതിയാണ് ഒപ്പം. ആർത്തവം പോലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ദിവസങ്ങളിൽ വിദ്യാർത്ഥിനികൾക്ക് വിശ്രമിക്കുന്നതിനും അവരെ പരിചരിക്കുന്നതിനും ആയി സുസജ്ജമായ ഒരിടം "ഒപ്പം" നമ്മുടെ വിദ്യാലയത്തിൻെ്റ എടുത്തുപറയാവുന്ന സവിശേഷതയാണ്.

            യോദ്ധാവ്
             സംസ്ഥാന സർക്കാർ കേരള പോലീസിലൂടെ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്കായി തുടക്കം കുറിച്ച പദ്ധതിയാണ് യോദ്ധാവ്. ഈ പദ്ധതിയുടെ ആഭിമുഖ്യത്തിൽ സ്റ്റഡൻറ് പോലീസ് കേഡറ്റുകൾ മലയിൻകീഴ് ജംഗ്ഷനിൽ ലഹരിക്കെതിരെ ഉള്ള പോരാട്ടത്തിൻെറ് ഭാഗമായി   ഫ്ളാഷ് മോബ്   

അവതരിപ്പിച്ചു.

 സ്കൂൾ കലോത്സവം

ഗവർൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ മലയിൻകീഴ് കഴിഞ്ഞ അഞ്ച്, ആറ്(5/10/23,6/10/23) തീയതികളിലായി സ്കൂൾ കലോത്സവം വളരെ വിപുലമായി അരങ്ങേറി. “ചിലമ്പൊലി"യുടെ ഉദ്ഘാടനം പ്രശസ്ത സ‍‍‍ഞ്ചാര സാഹിത്യക്കാരനും ബഹുമാന്യനായ ശ്രീ. കെ. ആർ അജയൻ അവർകൾ നിർവഹിച്ചു. സ്വരം, ലയം, നാദം, രാഗം എന്നീ വേദികളിലായാണ് മത്സരങ്ങൾ നടന്നത്. മലയാളം അധ്യാപികയായ നികിത ടീച്ചറാണ് സ്കൂൾ കലോത്സവത്തിന്റെ കൺവീനറായി ചുമതല നിർവഹിച്ചത്.

                        അ‍ഞ്ചാം തീയതി വ്യാഴാഴ്ച്ച വേദി 1 നൃത്തയിനങ്ങളും, വേദി 2 നാദത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം മുതലായവയും വേദി 3 രംഗത്തിൽ തമിഴ്, കന്നട, ഇംഗ്ലീഷ്, ഉറുദു, അറബിക് എന്നീ ഭാഷകളിൽ പദ്യം ചൊല്ലലും, മലയാളം-ഇംഗ്ലീഷ് പ്രസംഗ മത്സരവും വേദി 4 സ്വരത്തിൽ മലയാള പദ്യം ചൊല്ലലും, വയലിൻ മത്സരങ്ങളും നടന്നു. 
                          ആറാം തീയതി വെള്ളിയാഴ്ച വേദി 1 ലയത്തിൽ തിരുവാതിര, ഒപ്പന, മൈം, സ്കിറ്റ് എന്നിവ നടന്നു. വേദി 2 നാദത്തിൽ വഞ്ചിപ്പാട്ട്, മിമിക്രി, നാടൻപ്പാട്ട് എന്നി മത്സരങ്ങളും അതിമനോഹരമായി നടന്നു. സമാപന സമ്മേളനം തന്മയ സോൾ നിർവഹിച്ചു. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് തന്മയ സെർട്ടിഫിക്കറ്റുകൾ നൽകി. 
      ഗാന്ധിദർശൻ
       നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആദർശങ്ങളായ സ്വാശ്രയത്വം സേവനം തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പകർന്നുകൊടുക്കുക എന്നതാണ് ഗാന്ധിദർശൻ ക്ലബ്ബിൻെ്റ ലക്ഷ്യം. ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കിയും ഈ ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. 
നാഷണൽ സർവീസ് സ്കീം 
             ഇന്ത്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനമാണ് എൻ എസ് എസ് . വർഗ്ഗ  വർണ്ണ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊണ്ട് തുല്യ അവസരങ്ങൾ നൽകി വിദ്യാത്ഥികളോടൊപ്പം സഞ്ചരിക്കുന്നു.  NOT ME BUT YOU  എന്ന വലിയൊരു ആശയം ഉൾക്കൊണ്ട് സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന ലക്ഷ്യത്തിൽ മുൻപോട്ട് പ്രവർത്തിക്കുന്നു. പാഥേയം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം വയോജനകേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്ക് പൊതിച്ചോറ്, നിത്യോപയോഗ സാധനങ്ങൾ എന്നിവ നൽകിവരുന്നു. ലോക പ്രകൃതി സംരക്ഷണ ദിനാചരണം പ്രമാണിച്ച് "തളിർക്കട്ടെ പുതുനാമ്പുകൾ" പദ്ധതി ആവിഷ്കരിച്ചു. ഉപജീവനം പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങൾ വാങ്ങി  സ്കൂൂളിലെ തന്നെ അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടിയുടെ വീട്ടിൽ എത്തിച്ചു. പുസ്തക തണൽ പദ്ധതി പ്ലസ് ടു കുട്ടികളുടെ ടെക്സ്റ്റ് ബുക്സ് പ്ലസ് വൺ കുട്ടികൾക്ക് നൽകി നടപ്പിലാക്കി. 2022-23 വർഷത്തിൽ രണ്ട് സപ്തദിന സഹവാസ ക്യാമ്പുകൾ സംഘടിക്കപ്പെട്ടു. എൻ എസ് എസ് ദിനാചരണത്തോടനുബന്ധിച്ച് "ഫ്രീഡം വാൾ" ഉദ്ഘാടനം 19 ആം വാർഡിലെ അംഗൻവാടിയിൽ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
                           ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തിൾ കണ്ണികൾ എന്ന തെരുവുനാടകം മലയിൻകീഴ് ജംഗ്ഷനിൽ അവതരിപ്പിച്ചു. എൻഎസ്എസ് കുട്ടികൾ മനുഷ്യചങ്ങലയിൽ ലഹരിവിരുദ്ധ അണിചേരുകയും തുടർന്ന് മലയിൻകീഴ് ജംഗ്ഷനിൽ ഫ്ളാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു.

സ്റ്റുുഡൻ്റ പോലീസ് കേഡറ്റ്

     2017 അധ്യയന വർഷം മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ബൃഹത്തായ പദ്ധതിയാണ് 

സ്റ്റു‍‍ഡൻറ് പോലീസ് കേഡറ്റ് കുട്ടികളിൽ സഹജീവി സ്നേഹം. സഹവ‍‍ർത്തിത്വം, കൃത്ത്യനിഷ്ഠ, അച്ചടക്കം എന്നീ ഗുണങ്ങൾ ആർജിക്കുന്നതോടൊപ്പം ആഗോള വീക്ഷണം വച്ചുപുല‍‍ർത്താനും വർഗ്ഗ, വർണ്ണ, മത, ഭാഷ, ദേശവേഷങ്ങൾക്ക് അതീതമായി ചിന്തകൾ രൂപപ്പെടുത്തുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മലയിൻകീഴ് ജി. ജി. എച്ച്. എസ്. എസ് മീര ടീച്ചറിൻ്റെ നേതൃത്വത്തിൽ മികച്ചരീതിയിലുള്ള എസ്.പി. സി പ്രവർത്തനങ്ങളാണ് നടക്കുന്നത്. എട്ടാം തരത്തിൽ ഈ പദ്ധതിയിൽ ചേരുകയും രണ്ടു വർഷത്തെ പരിശീലനത്തിന് ഒടുവിൽ പാസിംഗ് ഔട്ടോടു കൂടി പുറത്തിറങ്ങുന്ന കേഡറ്റുുകൾ ഒരു ചെയ്‍ഞ്ച് ലീഡറായി മാറുകയും തന്നിൽ അന്തർശീലനമായിട്ടുള്ള കഴിവുകളെ പരിപോഷിപ്പിക്കുകയും തനിക്ക് ചുറ്റുുമുള്ള തിന്മകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ടുദിവസം പോലീസിൻെ്റ നേതൃത്വത്തിൽ പരേഡ് പരിശീലനം, ഫിസിക്കൽ ട്രെയിനിങ്, റസിഡൻഷ്യൽ ക്യാംബുകൾ, വിവിധ മോട്ടിവേഷണൽ ക്ലാസുകൾ, പഠന യാത്രകൾ എന്നിവയിലൂടെ കടന്നുപോകുന്ന ഓരോ കേഡറ്റുും ശാരീരികവും, മാനസികവുമായി കരുത്താർജിക്കുന്നു WE LEARN TO SERVE എന്ന മുഖ്യ ആശയം ഉയർത്തിക്കാട്ടുന്ന ഓരോ കേഡറ്റും തങ്ങൾ സ്വായത്തമാക്കിയ കഴിവുകൾ മറ്റു കുട്ടികളിലേക്കും അതുവഴി സ്വന്തം വീട്ടിലേക്കും തുടർന്ന് സമൂഹത്തിലേക്കും എത്തിക്കുന്നു.


                      ജൂൺ മാസത്തിൽ സ്കുൾ തുറക്കന്നതിന് മുന്നോടിയായി നടന്ന ശുചീകരണ പ്രവർത്തനങ്ങളും തുടർന്ന് സ്കുൾ തുറന്ന ദിവസം മുതൽ സ്കൂളിന് അകത്തും പുറത്തുുമുള്ള ക്രമസമാധാനം പ്രവർത്തനങ്ങളും കൃത്യനിഷ്ഠയോടെ നമ്മുടെ കേഡറ്റുുകൾ നിർവഹിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനം സ്ക്കൂളിൻെ്റ രണ്ട് ഗേറ്റിലും ഉള്ള ട്രാഫിക്ക് നിയത്രിക്കുന്നു . പരിസ്ഥിതി ദിനം , വായന ദിനം ,ഭരണഘടന ദിനം , അധ്യാപക ദിനം , തുടങ്ങി എല്ലാ ദിനാചരണങ്ങളും വിവിധ പ്രവത്തനങ്ങളിലൂടെ അതിൻെറ പ്രാധാന്യം കേഡറ്റുുകളിലേക്ക് എത്തിക്കുന്നു . വർഷത്തിൽ മൂന്നുതവണ പഠന ക്യാമ്പുകൾ 
സംഘടിപ്പിക്കുന്നുണ്ട്. ഓണം ക്യാമ്പ്,ക്രിസ്മസ് ക്യാമ്പ് , സമ്മ‍ർ ക്യാമ്പ് . പഠനക്യാമ്പുകളിൽ പങ്കെടുക്കുന്ന ഓരോ കേഡറ്റിലും വ്യക്തിത്വ വികാസത്തിനാവശ്യമായ പ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രശനങ്ങളെ നേരിടാനുള്ള കഴിവും ആർജ്ജിക്കുന്നു. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിൻെറ പ്രാധാന്യം പഠനയാത്രകളിലൂടെ കേഡറ്റുുകളിലേക്ക് എത്തിക്കുന്നു . സമാനതകളില്ലാത്ത വെല്ലുുവിളികളും അവസരങ്ങളും നിറഞ്ഞതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് . അതിനൊത്ത കഴിവുകൾ സ്വായത്തമാക്കാൻ ഓരോ കേഡറ്റുും എന്നും പ്രതിജ്ഞാബദ്ധം ആയിരിക്കും .

പിങ്ക് എഫ്.എം സ്കൂളിന്റെ സ്വന്തം റേഡിയോ, പിങ്ക് എഫ് എമിന്റെ ഔപചാരികമായ ഉത്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡെന്റ് അഡ്വ. D സുരേഷ് കുമാർ സർ, 2023 ജൂലൈ 26 ന് നിർവഹിച്ചു. വർണ്ണാഭമായ ചടങ്ങിൽ HM , PTA പ്രസിഡെന്റ് SMCചെയർപേഴ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു. എഫ് എമ്മിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. 7 C യിലെ സനവിനോദ് വരച്ച ചിത്രമാണ് ലോഗോ ആയി തെരഞ്ഞെടുത്തത്. റേഡിയോയുടെ സിഗ്നേച്ചർ ട്യൂൺ flowers TV സ്റ്റാർ സിംഗർ ഫെയിം ഫ്രാൻസിസ് സേവിയർ ആണ് തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ശരത് സാർ , അഭിനേത്രിയായ ഗൗതമി, മുത്തു മണി എന്നിവർ എഫ് എമ്മിന് ആശംസകൾ അർപ്പിച്ചു. 25 റേഡിയോ ജോക്കി മാർ പരിപാടികൾ അവതരിപ്പിക്കുന്നതിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ റേഡിയോ പ്രക്ഷേപണം നടന്നുവരികയും ചെയ്യുന്നു. വൈവിധ്യവും, രസകരവുമായ പരിപാടികൾ കുട്ടികൾക്ക് അവതരിപ്പിക്കാനുള്ള അവസരം ഇതുവഴി ലഭിക്കുന്നുണ്ട്. മറ്റ് ക്ലബ്ബുകൾക്കും പിങ്ക് എഫ് എം വഴി പരിപാടികൾ അവതരിപ്പിക്കുവാൻ കഴിയുന്നു. ഹിന്ദി ക്ലബ്ബ് July31 പ്രേംചന്ദ് ദിനം സമുചിതമായി ആചരിച്ചു.ആ ദിവസത്തെ അസംബ്ലി ഹിന്ദിയിൽ ആയിരുന്നു.പ്രേംചന്ദിനെ കുറിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.സ്കൂളിൻറെ റേഡിയോ ക്ലബ്ബായ പിങ്ക് എഫ്എമ്മിലൂടെപ്രേംചന്ദിന്റെ ജീവചരിത്രം ഹിന്ദിയിൽ അവതരിപ്പിച്ചു.പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾക്ക് അസംബ്ലിയിൽ കുട്ടികൾക്ക് സമ്മാനവിതരണം നടത്തി.

              September 14 ഹിന്ദി ദിവസം സമുചിതമായി ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി ഹിന്ദിയിൽ നടത്തി.കേരള യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർഥിനിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ വരലക്ഷ്മി അസംബ്ലിയെ അഭിസംബോധന ചെയ്ത് ഹിന്ദിയിൽ സംസാരിക്കുകയുണ്ടായി.ഹിന്ദിയിലുള്ള അസംബ്ലി കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.
           HAM ന്റെനേതൃത്വത്തിൽ സ്കൂൾതലത്തിൽ നടന്ന ഉപന്യാസമത്സരത്തിനും , കൈയെഴുത്ത് മത്സരത്തിനും ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്ക് ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.

ഉപന്യാസം -ശ്രദ്ധ നായർ R.L XE കൈയ്യെഴുത്ത് മത്സരം - അനഘ R ചന്ദ്രൻ 7 B