ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി മിനി വേണുഗോപാലിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പെയിന്റിംഗ് മത്സരം, പോസ്റ്റർ നിർമ്മാണം , ക്വിസ്, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബർ 14 ന്സ്കൂൾതല ശാസ്ത്രോത്സവം അതിഗംഭീരമായി നടന്നു. ഇതിൽ നിന്ന് വിജയിച്ചവരെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. ഇതിൽ സയൻസ് നാടകം "ജാഗ്രത" ഒന്നാം സ്ഥാനം നേടി. അതു പോലെ ശാസ്ത്ര പരീക്ഷണത്തിനും ഒന്നാം സ്ഥാനം ലഭിച്ചു. ഹൈസ്കൂൾ തലത്തിൽ ഒാവറോൾ ട്രോഫിയ്ക്ക് നമ്മുടെ സ്കൂൾ അർഹമായി. ജില്ലാതലത്തിൽ സയൻസ് നാടകം പ്രത്യേക ജൂറി പരാമർശം നേടുകയും നല്ല നടിക്കുള്ള അവാർഡ് നമ്മുടെ സ്കൂളിലെ ആരതി പ്രസന്നൻ അർഹനാവുകയും ചെയ്തു.