ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/മഴയുംമനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
ഇപ്പോൾ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഒട്ടനവധിപേർ നമുക്കുചുറ്റിലുമുണ്ട്.പ്രളയത്തിന്റെ മുഖ്യകാരണം മനുഷ്യരായ നാം ഓരോരുത്തരും കൂടിയാണ്.നമ്മൾ മനുഷ്യർ പ്രകൃതിയെ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നു.കാടായകാടെല്ലാം കയ്യേറ്റം ചെയ്യുന്നു.ഭൂമിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ വെട്ടിമാറ്റുന്നു.മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നു. കുന്നുകൾ ഇടിച്ചുനിരത്തുന്നു.വയലുകൾ മണ്ണിട്ട് നികത്തുന്നു.അശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചു പാടങ്ങളും ജലസ്രോതസ്സുകളും വിഷലിപ്തമാക്കുന്നു.കോൺക്രീറ്തറകൾ നിർമിച്ചു മണ്ണിലേക്ക് ഇറങ്ങേണ്ട ജലത്തെ തടസപ്പെടുത്തി പ്രളയം നാം തന്നെ സൃഷ്ടിക്കുന്നു.ജലത്തെ സ്വന്തം മടിത്തട്ടിലേക്ക് ആഗിരണം ചെയ്തു സംഭരിച്ചുവയ്ക്കുന്ന ജലസംഭരണികളാണ് വയലുകളും കുന്നുകളും നദീതടങ്ങളും. ഇവ ഇന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിരിക്കുന്നു. അങ്ങനെ ഭൂമിയെ നാം കാർന്നുതിന്നുന്നു. ഇതൊക്കെ സഹിക്കാതാവുമ്പോൾ ഭൂമി പ്രതികരിക്കുന്നതാണ് ഉരുൾപൊട്ടലും പേമാരിയും പ്രളയവുമൊക്കെയായി നമുക്ക് അനുഭവപ്പെടുന്നത്.മഴക്കെടുതികളുടെയും നാശനഷ്ടങ്ങളുടെയും ഉത്തരവാദികൾ നാംതന്നെയല്ലേ.അതിനാൽ ഭൂമിയെ ചൂഷണം ചെയ്യുന്നത് നാം അവസാനിപ്പിക്കണം. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമയും കർത്തവ്യവുമാണ്; മനുഷ്യരാശിയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. അത് നാം കർത്തവ്യബോധത്തോടെ നിർവഹിക്കുകതന്നെ വേണം.

അധ്യാപകദിനം അധ്യാപകദിനം 5 അക്ഷരാർത്ഥത്തിൽ ഒരു മഹത്തായ ദിനമായി മാറി. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഭാവിയിൽ അധ്യാപകർ ആകാൻ ഇഷ്‌ടപ്പെടുന്ന വിദ്യാർത്ഥികളും അധ്യാപകരോട് തങ്ങളുടെ ആദരവ് സൂചിപ്പിക്കുന്നതിനുവേണ്ടി അവർ സ്വന്തമായി തയ്യാറാക്കിയ ബാഡ്ജ് ധരിക്കുകയും ആരും പറയാതെ തന്നെ അധ്യാപകർക്ക് പേനയും മിഠായികളും നൽകുകയും ചെയ്തു. കൂടാതെ അധ്യാപക ദിനാശംസകളും നേർന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ വിദ്യാർഥികൾ അധ്യാപക രായി മാറുകയും ക്ലാസ് എടുക്കുകയും ചെയ്തു. വൈകുന്നേരം കുട്ടികൾക്ക് നന്ദിയും സമ്മാനങ്ങളും നൽകി. അധ്യാപകദിനം


ഗുരുവന്ദനം

അധ്യാപകദിനം


ഗുരുവന്ദനം


കൂടുതൽ ദൃശ്യങ്ങൾ കൂടുതൽ ദൃശ്യങ്ങൾ

ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം

നാഷണൽ സർവീസ് സ്‌കീം വോളന്റിയേസ് കാട്ടാക്കട പഞ്ചായത്തിലെ കുച്ചപ്പുറം എൽ പി എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഇരുപത്തിയയ്യായിരം രൂപ വിലമതിക്കുന്ന സാധനങ്ങൾക്യാമ്പിൽ നൽകുകയും തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ അത് ഏറ്റു വാങ്ങുകയും ചെയ്തു. 44019- സാധനങ്ങൾ1.jpg


കൂടുതൽ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം 6 സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി തുടർന്ന് പി റ്റി എ, എസ് എം സി , അധ്യാപകർ, മുപ്പത്തിയെട്ടു വിദ്യാർഥികൾ എന്നിവർ ചേർന്ന് അശരണരെ കാണാൻ പോകുകയും കുട്ടികൾ അവർക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ അവരോടൊപ്പം ചേർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. 44019-0000066.jpg പ്രമാണം:44019-0000066.jpg


തുടർന്നുള്ള ദൃശ്യങ്ങളിലേക്ക്


കുളത്തുമ്മൽ വെൽഫെയർ സൊസൈറ്റി സ്കൂളിലേക്ക് ദേശാഭിമാനി പത്രം 7 സ്പോൺസർ ചെയ്തു. അതിന്റെ ഉദ്‌ഘാടനം എം എൽ എ ശ്രീ ഐ ബി സതീഷ് നിർവഹിച്ചു. ഉദ്‌ഘാടക പ്രസംഗം നിർവഹിക്കുന്നു പ്രമാണം:20180813 094736(1).resized.jpg

|

തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക



ഹിരോഷിമ , നാഗസാക്കി ദിനം


ഹിരോഷിമ 8 നാഗസാക്കി 9 ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സന്ദേശം നൽകുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു. 44019-00011.jpg


കൂടുതൽ ദൃശ്യങ്ങളിലേക്ക്



പൗൾട്ടറിക്ലബ്‌

കോഴികുഞ്ഞുവിതരണം മൃഗസംരക്ഷണവകുപ്പുനടത്തി ,പൗൾട്ടറിക്ലബ്‌ലെ 50 അംഗങ്ങൾക്ക് 5 കോഴികുഞ്ഞുങ്ങൾ നൽകി. കൂടാതെ അവർക്കു വേണ്ട തീറ്റയും മരുന്നും നൽകി . 44019-0098.resized.jpg


തുടർന്ന് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക



വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി . |44019-0050.resized.jpg പ്രമാണം:44019-0050.resized.jpg 44019-0051.resized.jpg

|


കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ് നൽകി. തുടർന്ന് കാണുക


സ്കൂളിലേക്ക് 'മാധ്യമം' പത്രം സ്പോൺസർ ചെയ്തു.

ഹലോ ഇംഗ്ലീഷ് പി റ്റി എ യുടെയും അധ്യാപകരുടെയും തീരുമാനപ്രകാരം 2018-19 അധ്യയനവർഷം നടപ്പാക്കിയ "Hello English Know Your Students" എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. പത്തു മണിക്കൂർ ദൈർഘ്യമുള്ള ഒരു പാക്കേജ് ആയിരുന്നു ഇത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം .

center|thumb|150mb| 44019-5.jpg https://govthsskulathummel.blogspot.com/സ്കൂൾ ബ്ളോഗ്