ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അധ്യാപക സംഗമം
മാർച്ച് 24 സ്കൂളിൽ അധ്യാപക സംഗമം നടന്നു. ഹൈസ്കൂളിൽ രണ്ടു ബാച്ചും, ഹയർ സെക്കൻഡറിയിൽ ഒരു ബാച്ചും ഉണ്ടായിരുന്നു. വിവിധ സ്കൂളുകളിൽ നിന്ന് അധ്യാപകർ പങ്കെടുത്തു . അവധിക്കാലത്ത് നടക്കുന്ന അധ്യാപക പരിശീലനത്തിലേക്കും തുടർന്നു നടക്കേണ്ട ആസൂത്രണത്തിലേക്കും അധ്യാപകരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ ക്ലസ്റ്റർ സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നത്. എന്താണ് ഹൈടെക് എന്നും, ഹൈടെക് ക്ലാസ് മുറികളിൽ ക്ലാസ്സെടുക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ എന്തെല്ലാമാണെന്നും അധ്യാപകർക്ക് ഈ ക്ലസ്റ്ററിലൂടെ മനസ്സിലാക്കാൻ സാധിച്ചു. ജൈവവൈവിധ്യ ഉദ്യാനം ഒരുക്കൽ എന്തിനെന്നും അത് സ്കൂളുകളിൽ എങ്ങനെ ഒരുക്കാം എന്നുള്ളതിനെ ക്കുറിച്ചും ചർച്ച ചെയ്തു. കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സവിശേഷ പ്രതിഭയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇടമെന്ന നിലയിൽ സ്കൂൾ ടാലന്റ് ലാബ് പ്രവർത്തിക്കണമെന്നും അതിന്റെ പ്രസക്തിയും പ്രാധാന്യവും അധ്യാപകൻ മനസ്സിലാക്കി പ്രവർത്തിക്കണമെന്നും ചർച്ച ചെയ്തു. പൊതുവിദ്യാലയങ്ങൾ അവധിക്കാലത്തും സജീവമാണെന്നും സ്കൂൾതല ആസൂത്രണം നടത്തണമെന്നും അറിയിച്ചു .