ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/Covid 19

Schoolwiki സംരംഭത്തിൽ നിന്ന്
Covid 19


ഇന്ന് നമ്മുടെ ലോകം നോരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ വിപത്താണ് Covid 19 (കൊറോണ വൈറസ്സ്).
       ചൈനയിലെ വൂഹാൻ പട്ടണത്തിൽ 2019 December പകുതിയൊടെയാണ്‌ പുതിയ Corona virus ആദ്യമായി സ്ഥിരീകരിച്ചത്. വൂഹാനിലെ Market-ൽ പോയവരിൽ നിന്നാണ് ഈ രോഗം പകർന്നത് എന്ന് കരുതപ്പെടുന്നു.അത് കൊണ്ട് തന്നെ ഈ virusനെ"വൂഹാൻ കൊറോണ വൈറസ്, വൂഹാൻ സീഫുഡ് മാർക്കറ്റ് കൊറോണ വൈറസ്"എന്നും വിളിക്കുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന കൊറോണയുടെ സ്വഭാവം സ്ഥിതി ഗുരുതരമാക്കുന്നു. കന്നുകാലികളിലും,വളർത്ത് മൃഗങ്ങളിലും virus പടരാനുള്ള സാധ്യതയും കൊറോണയെ ചെറുക്കാൻ ഇതുവരെ ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ഒന്നും വികസിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നതും പ്രശ്നം രൂക്ഷമാക്കുന്നു.
   1960കളിലാണ് ആദ്യമായി Corona virus കണ്ടെത്തുന്നത് .അത് സാധാരണ ജലദോഷപനി എന്നാണ് കരുതിയത്. എന്നാൽ 2002ൽ ചൈനയിലും തുടർന്ന് 26ൽ പരം രാജൃങ്ങളിലും പകർന്ന് പിടിച്ചു.2012ൽ സൗദി അറേബ്യ യു.എ.ഇലും,കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പകർന്ന് പിടിച്ച രോഗത്തിനു പിറകിൽ Corona virus ആണ് എന്ന് കണ്ടെത്തിയിരുന്നു.
പ്രധാന ലഷണങ്ങൾ:- സാദാരണ ജലദോഷപനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.38°cൽ കൂടുതലുള്ള പനി ചുമ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.മൂക്കൊലിപ്പ്, തൊണ്ടവേദന ,തലവേദന എന്നിവയാണ് . ഇവ ഏതാനും ദിവസങ്ങൾ നീണ്ട്‌ നിൽക്കും.പ്രതിരോധശേഷി കുറഞ്ഞവരിൽ അതായത് പ്രായമായവരിലും,കുഞ്ഞുങ്ങളിലും ഈ virus പെട്ടെന്ന് പിടിപെടാം. ഇവരിൽ നിമോണിയ, ബ്രോക്കറ്റിസ് എന്ന ശ്വാസതടസ രോഗങ്ങൾ കാണാൻ കഴിയും. ഈ virus ശരീരത്തിനുള്ളിൽ ചെന്നാൽ 14-ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും.ഈ 14 ദിവസത്തെയാണ് Incubation period എന്ന് അറിയപ്പെടുന്നത്.virus ശരീരത്തിനുള്ളിൽ പ്രവർത്തിച്ച് തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദേശവും ഉണ്ടാകും.തുമ്മൽ,ചുമ,മൂക്കൊലിപ്പ്,ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.സാധാരണ പനി മുതൽ മാരകമായ septic shock വരെ ഈ പുതിയ Corona virus കാരണമുണ്ടാകും.രക്ത സമ്മർദ്ദം താഴുകയും ആന്തരികവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്യുന്ന അവസ്ഥയാണ്
Septic shock.ചില സാഹചര്യങ്ങളിൽ ഇത് നിമോണിയക്കും കാരണമാകുന്നു.പനി,ചുമ,ശ്വാസതടസ്സം,ഉയർന്ന ശ്വസനനിരക്ക് കുട്ടികളിൽ ബോധക്ഷയം,അപസ്മാരം എന്നിവ ഈ സാഹചര്യത്തിലുണ്ടാകും. virusസുകൾ രക്തപ്രവാഹത്തിലൂടെ ശരീരത്തിലെ വിവിധ അന്തരികാവയവങ്ങളിൽ എത്തുകയും തുടർന്ന് വൃക്ക സ്തംഭനം,ശ്വസന സ്തംഭനം,ഹൃദയ സ്തംഭനം, രക്ത സ്രാവം തുടർന്ന് ഗുരുതര സ്ഥിതിയിലേക്ക് പോകുന്ന അവസ്ഥയാണിത്.
Corona virusനെതിരെ ചില മുൻകരുതലുകൾ എടുകേണ്ടതുണ്ട്.ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകൾ കഴുകുക,പ്രത്യേകിച്ച് പുറത്ത് പോയി വീട്ടിൽ തിരിച്ചെത്തുമ്പോൾ. 20സെക്കന്റ് എടുത്തുവേണം കൈ കഴുകാൻ. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറക്കുക. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്,മൂക്ക്,വായ എന്നീ ഭാഗങ്ങളിൽ തൊടരുത്. പനിയുള്ളവരുമായി അടുത്തിടപെടരുത്. അനാവശ്യമായുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുക. രോഗബാധിത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കുക. പനി,ചുമ,തൊണ്ട വേദന എന്നി രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സക്ക് നിൽക്കാതെ ആശുപത്രി ചികിത്സക്ക് വിധേയരാവുക.പുറത്തിറങ്ങുമ്പോൾ മാസ്ക്കും,hand sanitizerഉം ഉപയോഗിക്കുക.ചത്തതോ ജീവനുള്ളതോ ആയ വളർത്ത്മൃഗങ്ങളുമായോ,മറ്റ് ജന്തുക്കളുംമായോ അടുത്തിടപെടരുത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് അനുസരിക്കുക.
നമ്മുക്ക് ഒത്ത്ചേർന്ന് ഈ വിപത്തിനെതിരെ പോരാടാം.


 

നൂറ
9A ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം