ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/സ്നേഹപൂർവ്വം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹപൂർവ്വം

ഒരു നീലസാഗരം പോലെ നിൻ മിഴികളിൽ
സ്നേഹത്തിൻ തിരമാല ആർത്തിരമ്പുന്നു
നിന്റെ മൗനങ്ങളാ തിരകൾക്ക് മേലേ
ആയിരം കനവിന്റെ ചക്രവാളങ്ങളായി
ആയിരം ചിറകുള്ള സ്നേഹത്തിൻ മേഘമേ
നിന്റെ വീഥികളിലാരെ നീ തേടുന്നു.
അകലെയെങ്ങോ നിന്റെ സ്നേഹമഴതേടി-
യൊരു വേഴാമ്പലിപ്പൊഴും കാത്തിരിപ്പാണ്.
ഓർക്കുകയാണ് ഞാൻ നിന്നെക്കുറിച്ചിനി
എന്താണിവിടെ കുറിച്ചുവയ്ക്കേണ്ടത്.
ആർദ്രമാം മനസ്സിന്റെ താളങ്ങൾ പോലെന്റെ
ആത്മാവിലൂറുന്ന കവിതയാണു നീ
.

ഹരികൃഷ്ണൻ.ആർ
XII സയൻസ്.എ ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത