ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/വാഷ്റൂമുകളും ശുചിമുറികളും

Schoolwiki സംരംഭത്തിൽ നിന്ന്
വാഷ്റൂമുകളും ശുചിമുറികളും

വിദ്യാർത്ഥികളുടെ ആരോഗ്യപരവും ശുചിത്വപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉറപ്പുനൽകുന്നതിന്റെയും ഭാഗമായി ജലലഭ്യത ഉറപ്പാക്കുന്ന ശുചിത്വമുള്ള വാഷ്റൂമുകളും ശുചിമുറികളും നമ്മുടെ സ്‌കൂളിൽ ഉണ്ട്. വാഷ്റൂമുകളും ശുചിമുറികളും വൃത്തിയുള്ളതും ജലലഭ്യത ഉള്ളതും ടോയ്‌ലറ്റ് റോൾസ് ഉള്ളതുമാണ്. 11 ടോയിലറ്റ് ബ്ലോക്കുകളും 8 യൂണിറ്റ് ഷീ ടോയ്‌ലറ്റുകളും നമ്മുടെ സ്‌കൂളിൽ ഉണ്ട്. എൽ പി വിഭാഗത്തിൽ 12 ടോയിലറ്റ് യൂണിറ്റുകളും വാഷ്റൂമുകളും കുട്ടികൾക്ക് ശുചീകരണ സൗകര്യമൊരുക്കിയിരിക്കുന്നു. ഓരോ വാഷ്‌റൂമിലും ടോയ്‌ലറ്റിലും എയർപ്യൂരിഫയർ , വേസ്റ്റ് ബാസ്‌ക്കറ്റുകൾ , എയർഫ്രഷ്നറുകൾ , സോപ്പ് , ഹാൻഡ് വാഷ് , സാനിറ്റൈസർ , ലോഷൻ എന്നിവയും ലഭ്യമാണ്. എല്ലാ ദിവസവും ഇവ ശുചിയാക്കി വരുന്നുണ്ട്. കുട്ടികൾക്ക് ശുചിത്വ ക്ലാസുകളും ബോധവൽക്കരണ ക്ലാസുകളും നൽകി വരുന്നു.