ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് റൂം, ഹൈടെക് കമ്പ്യൂട്ടർ ലാബ്, ഹൈടെക് മെസ് ഹാൾ ,അടൽ ടിങ്കറിംഗ് ലാബ്, സ്മാർട് റൂം, ഹൈടെക് ക്ലാസ് മുറികൾ, സ്കൂൾ ബസ്, ഇന്റർലോക്ക് പതിച്ച മുറ്റം, വിശാലമായ മൈതാനം, ഫ്രീ വൈ ഫൈ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഈ സർക്കാർ സ്കൂൾ ഗുണപരമായ വളർച്ചയുടെ ഉന്നതിയിലേക്ക് കുതിക്കുകയാണ്. 2021-22 എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻ നിരയിലാണ്.
ചരിത്രം
സ്ഥലപരിമിതി മൂലം എൽ പി വിഭാഗം അറവങ്കരയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയാണ് ഉണ്ടായത് .സ്കൂളിനാവശ്യമായ 20 സെന്റ് സ്ഥലം വേലുക്കുട്ടി മാസ്റ്റർ എന്ന അക്ഷര സ്നേഹിയാണ് സൗജന്യമായി നൽകിയത്. അദ്ദേഹം ഈ സ്കൂളിലെ ആദ്യകാല അധ്യാപകനും ആയിരുന്നു. കെട്ടിടം പി ടി എ യും ഗവണ്മെന്റും നിർമിച്ച നൽകി. ഈ സ്കൂളിനെ വികസനത്തിനായി ശ്രമിച്ചവരിൽ കാരാട്ട് മുഹമ്മദാജി, എ ഉണ്ണീതു മാസ്റ്റർ, എം അപ്പുണ്ണി നായർ, എം പി ശേഖരം നായർ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.
ഭൗതിക സൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് രണ്ടും ഹയർസെക്കണ്ടറിക്കും യു.പി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ , ഹയർസെക്കണ്ടറി ക്ലാസ്സുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.