സഹായം Reading Problems? Click here


ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1958
സ്കൂൾ കോഡ് 18009
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പൂക്കോട്ടൂർ
സ്കൂൾ വിലാസം പൂക്കോട്ടൂർ പി.ഒ,
മലപ്പുറം
പിൻ കോഡ് 676517
സ്കൂൾ ഫോൺ 04832772840
സ്കൂൾ ഇമെയിൽ ghsspookkottur@gmail.com
സ്കൂൾ വെബ് സൈറ്റ് http://ghsspookottur.blogspot.in/
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല മലപ്പുറം
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
UP
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 1350
പെൺ കുട്ടികളുടെ എണ്ണം 750
വിദ്യാർത്ഥികളുടെ എണ്ണം 550
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ ശ്രീ റസാക്ക് മാസ്റ്റർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ മുഹമ്മദ് ഇഖ്ബാൽ കരുവള്ളി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ സലിം കൊടക്കാടൻ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച് എസ് എസ് പൂക്കോട്ടൂർ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ മൂവായിരത്തോളം കുട്ടികൾ പഠിക്കുകയും നൂറോളം അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട് റൂം, സ്കൂൾ ബസ്, തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഈ സർക്കാർ സ്കൂൾ ഗുണപരമായ വളർച്ചയുടെ ഉന്നതിയിലേക്ക് കുതിക്കുകയാണ്.കഴിഞ്ഞ വർഷത്തെ എസ്‌ എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻ നിരയിലാണ്.

ചരിത്രം

1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 1945 ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958 ൽ ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. സ്ഥലപരിമിതി മൂലം എൽ പി വിഭാഗം അറവങ്കരയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയാണ് ഉണ്ടായത് സ്കൂളിനാവശ്യമായ 20 സെന്റ് സ്ഥലം വേലുക്കുട്ടി മാസ്റ്റർ എന്ന അക്ഷര സ്നേഹിയാണ് സൗജന്യമായി നൽകിയത്. അദ്ദേഹം ഈ സ്കൂളിലെ ആദ്യകാല അധ്യാപകനും ആയിരുന്നു. കെട്ടിടം പി ടി എ യും ഗവണ്മെന്റും നിർമിച്ച നൽകി. ഈ സ്കൂളിനെ വികസനത്തിനായി ശ്രമിച്ചവരിൽ കാരാട്ട് മുഹമ്മദാജി, എ ഉണ്ണീതു മാസ്റ്റർ, എം അപ്പുണ്ണി നായർ, എം പി ശേഖരം നായർ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എ പ്ലസ് കളുടെ എണ്ണം വർധിപ്പിച്ചു കൊണ്ട് കൂടുതൽ കരുത്തോടെ അക്കാദമിക രംഗത്ത് നൂതന പദ്ധതികളുമായി സ്ക്കൂൾ പി ടി എ യും അധ്യാപകരും കൈകോർക്കുകയാണിവിടെ....

മാനേജ്മെന്റ്

ഹൈസ്കൂൾ വിഭാഗത്തിന്റെ തലവൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ കരുവള്ളിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ റസാക്ക് മാസ്റ്റർ അവർകളുമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ അഹമ്മദ് മാസ്റ്റർ , ശ്രീ അബ്ദുറഹിമാൻ എന്നിവർ മുൻ പ്രധാന അദ്ധ്യാപകരാണ് ആദ്യകാല പ്രിൻസിപ്പൽമാരിൽ പ്രമുഖനാണ് ശ്രീ സൈനുദ്ദീൻ സാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി