ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/സീഡ് ക്ളബ്ബ്
2021-22 അധ്യയന വർഷത്തിൽ മാതൃഭൂമി സീഡിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. സീഡ് ക്ലബ് ( ഹരിതസേന ക്ലബ്ബ് )ഇൽ യുപി,ഹൈസ്കൂൾ ക്ലാസ്സിൽ നിന്നും 40 കുട്ടികളും മാതൃഭൂമി സീഡിന്റെ വൃക്ഷ നിരീക്ഷണ ഗ്രൂപ്പ് ആയ സീസൺ വാച്ചിൽ 10കുട്ടികളും ആണുള്ളത്.ജൈവ പച്ചക്കറി തോട്ടം നിർമ്മാണമായിരുന്നു സീഡ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം. പയർ,തക്കാളി, വഴുതനങ്ങ, വെണ്ട,മുളക്,പാവൽ, ചീര,മത്തൻ, പുതിന എന്നിവ ചാക്കിലും ഗ്രോബാഗിലുമായി നട്ടു. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത, വിഷ രഹിത പച്ചക്കറി വ്യാപിപ്പിക്കുക എന്ന ലക്ഷ്യങ്ങക്ൾ മുൻനിർത്തി നടപ്പിലാക്കിയ പദ്ധതിയിൽ ഒരുപാട് പച്ചക്കറികൾ വിളവെടുക്കാൻ സാധിച്ചു. വിളവെടുത്ത പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉപയോഗിച്ചു • സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു കൃഷിയിടം എന്ന പദ്ധതി സാധ്യമാക്കി. മാതൃഭൂമി സീഡ് നൽകിയ വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ വീടുകളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. • • സീഡ് പദ്ധതിയുടെ ഭാഗമായി വിവിധതരം ദിനാചരണങ്ങൾ സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണ ദിനം, ചാന്ദ്രദിനം, കർഷകദിനം, അധ്യാപക ദിനം, രക്തസാക്ഷിദിനം എന്നിവ സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ ചെയ്ത പോസ്റ്ററുകൾ, രചനകൾ എന്നിവയുടെ ഫോട്ടോ,വീഡിയോ. എന്നിവ ശേഖരിക്കുകയും ചെയ്തു .മാതൃഭൂമി സിഡി ന്ടെ നേതൃത്വത്തിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾ / വെബീനറുകൾ സംഘടിപ്പിച്ചു. ക്വിസ്, "അതിജീവനം കോവിഡിൽ നിന്ന് "എന്നപേരിൽ സ്കൂൾ തല ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു.