ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

    അറിയണം നമ്മളിത് ആരോഗ്യവാർത്തകൾ
    പകരണം നമ്മളിത് മറ്റുള്ളവർക്കായ്
    തുടരണം നമ്മളിത് പൂർത്തിയാവോളം
    തുരത്തണം നമ്മളീ കോവിഡ് കൃമിയെ
    അതിനായി വേണ്ടുന്ന വൃത്തിയും വേണം
    പതറാതെ ജാഗ്രത കൂടിയേ തീരൂ
    മനസ്സു കൊണ്ടകലാതെ അകലണം നമ്മൾ
    മടിയരുത് സോപ്പിട്ട് കഴുകുവാൻ കൈകൾ
    പാലിച്ചിടേണം നാം നിയമങ്ങളെല്ലാം
    കോവിഡിനെ തറ പറ്റിക്കുവോളം
    ഒരു തുള്ളി വെള്ളമായ് പോലും
    പാഴാക്കിടാതെ നാം ശ്രദ്ധിച്ചിടേണം
    പട്ടിണിയായ് കിടക്കുന്നു പലരും
    എന്നോർമ്മവേണം കളയുന്നനേരം
    ഒന്നിച്ചുനിൽക്കണം ജാഗ്രതയോടെ നാം
    കോവിഡിനെ കെട്ട്കെട്ടിക്കുവോളം
    വീട്ടിന്നിറങ്ങാതെ വീട്ടിലിരുന്നു
   തോൽപ്പിച്ചിടാം മഹാമാരിയെ നമ്മൾ

ഐശ്വര്യ അശോക്
3 എ ഗവ ഫിഷെറീസ് യു പി സ്കൂൾ ഞാറയ്ക്കൽ  
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത