ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1

തലക്കെട്ട്=പരിസ്ഥിതി         

| color= 3 }}

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത് നമ്മുടെ പരിസ്ഥിതിയാണ്. ഓരോദിവസം കൂടുന്തോറും നമ്മുടെ പരിസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. അതിനു ത്തരവാദികൾ നമ്മൾതന്നെയാണ്. നമ്മുടെവീട്ടിൽ ഉപയോഗിച്ച പാൽക്കവർ,പ്ലാസ്റ്റിക് കിറ്റുകൾ, പ്ലാസ്റ്റിക്കുപ്പികൾ,.......അങ്ങനെ ഒട്ടനവധി പ്ലസ്റ്റിക് മാലിന്യങ്ങൾ നാം മണ്ണിലേക്ക് വലിച്ചെറിയാറുണ്ട്. അത് മണ്ണിനും മണ്ണിൽ വസിക്കുന്ന സൂക്ഷമജീവികൾക്കും നമ്മുടെ പ്രകൃതിയിലെ സസ്യലതാദികൾക്കുമെല്ലാം വളരെ ദോഷകരമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം മാത്രമല്ല നമ്മുടെ പ്രകൃതിവേദന അനുഭവിക്കുന്നത്. വായുമലിനീകരണം, ജലമലിനീ കരണം എന്നിവമൂലവും നമ്മുടെപ്രകൃതിവേദനഅനുഭവിക്കുന്നുണ്ട്. പ്രകൃതിക്കുവേണ്ടി നമുക്ക് ഒത്തുചേരാം. നമുക്ക് കുറെ മരങ്ങളുംചെടികളുമൊക്കെ നട്ടുവളർത്താം. നല്ലൊരുപ്രകൃതിക്കുവേ ണ്ടിയാണ് നമ്മുടെസർക്കാർഹരിതകേരളംഎന്ന പദ്ധതി നടപ്പിലാക്കിവരുന്നത്. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതിലൂടെ അന്തരീക്ഷതാപം കൂടുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമുക്ക് മരങ്ങളും ചെടികളും നട്ടുവളർത്താം. ലോകപരിസ്ഥിതിദിനം ജൂൺ 5 എന്ന ഒരു ദിവസത്തിൽ മാത്രമാകരുത് നമ്മൾ ചെടികൾ നട്ടുവളർത്തുകയും പ്രകൃതിയെ സംരക്ഷിക്കുകയു മൊക്കെ ചെയ്യേണ്ടത്. നമ്മുടെ ജീവിതത്തിൽ എല്ലാദിവസവും നമുക്ക് ജൂൺ 5 ആക്കാം.

ഹരിപ്രിയ
6എ ഗവ. ഫിഷറീസ് യു പി സ്കൂൾ ഞാറക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം