കൽപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്

കൽപ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാന നഗരം.കല്ലുകളുടെ സങ്കേതം എന്ന കന്നഡ പദത്തിൽ നിന്നാണ് പേര് വന്നത് എന്ന് കരുതപ്പെടുന്നു.അതിനു മുമ്പ് ചാലിപ്പുഴ എന്നായിരുന്നു പേര്.നഗരത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരത്ത് താമസിച്ചിരുന്ന തുണി നെയ്ത്ത്കാരിൽ നിന്നാണ് ആ പേര് വന്നതെന്ന് പറയപ്പെടുന്നു.1980 ൽ ജില്ല രൂപീകൃതമായതോടെ കൽപ്പറ്റ പ്രദേശം വികസിച്ചു തുടങ്ങി.ധാരാളം ജില്ലാ തല ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും വന്നു, 1990 ൽ നഗരസഭയായി.കേരത്തിൽ വന ഭൂമിയുള്ള ഏക നഗരസഭയാണ് കൽപ്പറ്റ. ആദിവാസികൾ ഉള്ള നഗരസഭയും കൽപ്പറ്റ തന്നെ. ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ കച്ചേരി ജയിൽ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.കൽപ്പറ്റ ഗ്രാമം വക ആഴ്ച ചന്ത പ്രസിദ്ധമായിരുന്നു.കൽപ്പറ്റയിലെ ആദ്യ വിദ്യാലയം ബോർഡ് സ്കൂൾ 1905 മുതൽ പ്രവർത്തിച്ചു വരുന്നു. ഇന്നും നഗരത്തിരക്കിൽ പരിമിതമായ സ്ഥലത്ത് സ്കൂൾ നിലനിൽക്കുന്നു.വയനാട്ടിലെ ആദ്യ ഹൈസ്കൂൾ എസ്.കെ.എം.ജെ എച്ച്.എസ് കൽപ്പറ്റയിലാണ്.

"https://schoolwiki.in/index.php?title=കൽപ്പറ്റ&oldid=626389" എന്ന താളിൽനിന്ന് ശേഖരിച്ചത്