സഹായം Reading Problems? Click here


കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡ് 19

ഇരുട്ടിൽ അജ്ഞാതനായൊരുവൻ .....
നടന്നെത്തിയീ ഭൂവിൽ ....!
അജ്ഞതയാലറിയാതിരുന്നു നാം....
കണ്ണിനറിയാത്തയാ കൊലയാളിയെ .....!
ശാസ്ത്രം പറഞ്ഞുവിത്......
കിരീടമണിഞ്ഞ 'കൊറോണ'യെന്ന്....

ലോകമെങ്ങും പരന്നു.....
വേഗത്തിൽ വിതച്ചു മരണം !
പതിനായിരങ്ങളെ കൊന്നുകൊണ്ട്
പിന്നിൽ നിന്നു പൊട്ടിച്ചിരിച്ചവൻ.....
തോരാതെ കണ്ണീരൊലിച്ചു മൂടി-
-കെട്ടിയ മുഖത്തിനുള്ളിൽ.....!

മനുഷ്യർ നന്മക്കായ്‌....
തമ്മിലകന്നു..., മനസ്സാലടുത്തു...
ജാതി , മതമെല്ലാം മറന്നു....
നാടും വീടും വിജനതയിൽ.....

ഇതുകണ്ടും മടങ്ങാത്തയവനെ
തുരത്തുവാൻ
ഗൃഹത്തിലിരുന്നു നാം
പ്രതീക്ഷയോടെ പലദിനം....

ശാസ്ത്രം ഭയന്ന
വില്ലനെ നാം
നേരിടും നിർഭയം....

നേരോടെ നന്ദിപറയട്ടെ...!
കരുണയുടെ.....
തൂവെള്ളകുപ്പായത്തിനുള്ളിലെ...
കനിവിന്റെ ഉറവിടങ്ങൾക്ക് ,
പാരിലെ മാലാഖമാർക്ക്...,
കാക്കിക്കുളളിലെ കാവൽക്കാർക്ക്,

പണ്ടേ പ്രകീർത്തിച്ചതൊക്കെയും....
ഓരോന്നായ് നേരിടാത്തൊക്കുമോ
മനുഷ്യാ?

പണ്ടേ പ്രവർത്തിച്ചതൊക്കെയും
മരിക്കട്ടെ....!
നാളെയുടെ നന്മ ജനിക്കട്ടെ...
ഇനിയൊരു ദുരന്തവും ....
പിറക്കാതിരിക്കാൻ...
പ്രാർത്ഥിക്കാം...!
തളരേണ്ട.... ആകുലരാവേണ്ട....
നേരിടാമെന്തും...!

കരളുറപ്പോടെ ഒന്നായ്...

കൃഷ്ണേന്ദു
9 B കർണ്ണകിയമ്മൻ_എച്ച്.എസ്സ്._മൂത്താൻതറ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത