ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്


രാവിലത്തെ ചായ കഴിഞ്ഞ ടിവി കണ്ടിരിക്കുമ്പോൾ 
അച്ഛൻ ഉറങ്ങാറുണ്ടെന്നും 
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂട് ചായ കൊടുക്കുമെന്നും.

 ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും 
 ഒന്നു മയങ്ങുമെന്നും .
 പറമ്പിൽതൊട്ടാവാടിപൂക്കളുണ്ടെന്നും 

വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിറ്റൗട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും
അഞ്ചുമണിയോടെവെയിൽ
ഊണുമേശ പുറത്തുവിരിയിടുമെന്നുo.
ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്.

ആദിത്യൻ എസ് ചന്ദ്രൻ 
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത