ക്രൂസ് എൽ പി സ്ക്കൂൾ ,ഓച്ചൻത്തുരുത്ത്/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം

ലോക് ഡൗൺ കാലം



ലോക് ഡൗണെന്നാൽ
ലോക്കായിട്ട് വീട്ടിലിരിപ്പെന്നോ
അല്ലേ അല്ല
ലോക് ഡൗൺ കാലം അടിപൊളിയാണല്ലോ.

കൂടെ കളിക്കാൻ കൂടെ ഇരിക്കാൻ
എല്ലാവരുമുണ്ടേ....
അച്ഛനും അമ്മയും
അമ്മാമ്മയും അനിയത്തിയുമുണ്ടേ....

കുട്ടികളൊക്കെ തിരക്കിലാണ്
കളിയും ചിരിയും
 പാട്ടും നൃത്തവും
വരയും അഭിനയവുമായി...

ആറു മണിക്ക് പത്രസമ്മേളനത്തിൽ
കേൾക്കുന്നതിനു മുമ്പേ
ചെയ്തു തുടങ്ങി പല പല കൃഷികൾ
എന്റേയും വീട്ടിലും.

മുളച്ചു കിളിർത്തു തളിർത്തു
വളർന്നു തുടങ്ങി പച്ചക്കറികളെല്ലാം
പയറും ചീരയും തക്കാളിയും
പടവലവുമുണ്ടേ ....

പിന്നെങ്ങനെ ഞാൻ ചൊല്ലീടും
ലോക് ഡൗണെന്നാൽ
ലോക്കായിട്ട് വീട്ടിലിരിപ്പെന്ന് ....


 

ജെനീക്ക് റോഡ്രിഗ്സ്
4 A സി.എം.ഇ.പി.എസ്.ഓച്ചന്തുരുത്ത്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത